ലോകത്തെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതി രാജ്യമാണ് ഇന്ത്യ. ലോകത്തെ മാങ്ങ ഉല്‍പ്പാദനത്തിന്റെ 45% ഇന്ത്യയിലാണ്. 2021-22 കാലഘട്ടത്തില്‍ 39 രാജ്യങ്ങളിലേക്ക് മാമ്പഴം കയറ്റുമതി ചെയ്യാന്‍ ഇന്ത്യക്കു കഴിഞ്ഞു. ഇതില്‍ത്തന്നെ 46% കയറ്റുമതി നടന്നിരിക്കുന്നത് യുഎഇയിലേക്കാണ്.
കോവിഡ് മഹാമാരി വന്നതും ആഗോള വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും കയറ്റുമതിയെ ബാധിച്ചിരുന്നു. യുകെ, ഖത്തര്‍, ഒമാന്‍, കാനഡ, ബഹ്‌റൈന്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, നേപ്പാള്‍, കുവൈത്ത് എന്നീ രാജ്യങ്ങളും നമ്മുടെ കയറ്റുമതി പട്ടികയിലെ പ്രധാനികളാണ്. മാങ്ങയുടെ കയറ്റുമതി പ്രധാനമായും മൂന്ന് തരത്തിലാണ്. പച്ച മാങ്ങ, മാങ്കോ സ്ലൈസ്, മാങ്കോ പള്‍പ്പ് എന്നിങ്ങനെ.
