സൊമാറ്റോയെയും സ്വിഗ്ഗിയെയും നേരിടാനിറങ്ങിയ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ ജസ്റ്റ് മൈ റൂട്ട്സിന് (JustMyRoots) ന് കരുത്തുറ്റ ഒരു നായകനെ കൂടി കിട്ടി. ജസ്റ്റ് മൈ റൂട്ട്സിന്റെ വലിയ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അവരെ സഹായിക്കാന്‍ ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ഉണ്ടാകും. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിന്റെ മൈനോറിറ്റി ഓഹരികള്‍ ഗാംഗുലി വാങ്ങി.
