ഇനി മുതല്‍ യുപിഐ വഴി 500 രൂപ വരെയുള്ള തുക പിന്‍ അടിക്കാതെ തന്നെ ട്രാന്‍സ്ഫര്‍ ചെയ്യാം. നേരത്തെ 200 രൂപയായിരുന്നു ഇത്തരത്തില്‍ കൈമാറ്റം ചെയ്യാന്‍ കഴിഞ്ഞിരുന്നത്.
യുപിഐ ലൈറ്റ് ആപ്ലിക്കേഷന് കൂടുതല്‍ സ്വീകാര്യത ലഭിക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ആര്‍ബിഐയുടെ പുതിയ തീരുമാനം. വിപ്ലവാത്മക പദ്ധതിയായി ഇത് മാറുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ചെറിയ പണമിടപാടുകള്‍ വേഗത്തിലാക്കുന്നതിന് അവതരിപ്പിച്ച സംവിധാനമാണ് യുപിഐ ലൈറ്റ്. യുപിഐ ലൈറ്റ് വഴി ഓഫ് ലൈന്‍ ഇടപാടുകള്‍ നടത്താനും ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

