രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള നിര്‍ണായക ബില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു. ഐപിസിയും സിആര്‍പിസിയും തെളിവ് നിയമവും അഴിച്ചു പണിയും. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹ കുറ്റം പൂര്‍ണമായും പിന്‍വലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയെ അറിയിച്ചു.
എന്നാല്‍ രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് 7 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് പുതിയ നിയമ സംഹിതയുടെ ഭാഗമാണ്. ഇന്ത്യന്‍ പീനല്‍ കോഡെന്ന ഐപിസി ഭാരതീയ ന്യായ സംഹിതയായും സിആര്‍പിസി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയായും തെളിവ് നിയമം ഭാരതീയ സാക്ഷ്യയായും മാറും.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നതിന് പുതിയ നിയമത്തില്‍ വധശിക്ഷയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ആള്‍ക്കൂട്ട കൊലപാതകങ്ങളിലും പരമാവധി ശിക്ഷയായി വധശിക്ഷ നല്‍കും. കൂട്ട ബലാല്‍സംഗ കേസുകളില്‍ പ്രതികള്‍ക്ക് 20 വര്‍ഷത്തെ തടവാണ് ബില്ലില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

