ഡോളര്‍ ദുര്‍ബലമായതോടെ സ്വര്‍ണ്ണവില വീണ്ടും ഉയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണത്തിന്റെ വിലമുകളിലേക്കാണ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ബുധനാഴ്ചയുണ്ടായ വര്‍ധനവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,430 രൂപയിലും പവന് 43,440 രൂപയിലുമാണ് ഇന്ന് കൊച്ചിയില്‍ വില്‍പ്പന നടക്കുന്നത്. ഇന്നലെ ഗ്രാമിന് 5,420 രൂപയും പവന് 43,360 രൂപയുമായിരുന്നു. സ്വര്‍ണ്ണവിലയിലെ വര്‍ധനവ് സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുകയാണ്.
ഓണക്കാലമായതിനാല്‍ കൂടുതല്‍ വിലക്കയറ്റം സ്വര്‍ണ വിപണിയില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. തുടര്‍ച്ചയായി മൂന്ന് ദിവസം താഴുകയും നാല് ദിവസം സ്റ്റെഡിയായി നില്‍ക്കുകയും ചെയ്ത സ്വര്‍ണവില ചൊവ്വാഴ്ച മുതലാണ് ഉയരാനാരംഭിച്ചത്. പവന് 43280 രൂപയാണ് ഈ മാസത്ത താഴ്ന്ന വില. ഓഗസ്റ്റ് 1ന് റെക്കോഡ് ചെയ്ത പവന് 44,320 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന വില. ഈ മാസം പൊതുവെ പരിശോധിച്ചാല്‍ ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വിലക്കുറവാണുണ്ടായിരിക്കുന്നത്.

