റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ബോര്‍ഡില്‍ നിന്ന് രാജിവച്ച് നിത അംബാനി. റിലയന്‍സ് ഫൗണ്ടേഷനില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് രാജിയെന്ന് കമ്പനി വ്യക്തമാക്കി.
റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ നിത അംബാനി ആര്‍ഐഎലിന്റെ എല്ലാ ബോര്‍ഡ് മീറ്റിംഗുകളിലും സ്ഥിരം ക്ഷണിതാവായി പങ്കെടുക്കുന്നത് തുടരും.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്പനിയുടെ റീട്ടെയില്‍, ഡിജിറ്റല്‍ സേവനങ്ങള്‍, എനര്‍ജി, മെറ്റീരിയല്‍ ബിസിനസുകള്‍ എന്നിവയുള്‍പ്പെടെ റിലയന്‍സിന്റെ പ്രധാന ബിസിനസുകള്‍ കൈകാര്യം ചെയ്യുന്നത് മുകേഷ്-നിത ദമ്പതികളുടെ മക്കളായ ഇഷ, ആകാശ്, ആനന്ദ് അംബാനി എന്നിവരാണ്.
റിലയന്‍സ് റീട്ടെയിലിന്റെ വിപുലീകരണ പദ്ധതികള്‍ക്ക് ഇഷ നേതൃത്വം നല്കുമ്പോള്, റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ചെയര്‍മാനാണ് ആകാശ്. ആനന്ദ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഊര്‍ജ, സാമഗ്രികളുടെ ബിസിനസുകളുടെ വിപുലീകരണത്തിന് നേതൃത്വം നല്കുന്നു.

