5 വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും സ്വന്തമായി ആധാര്‍ കാര്‍ഡ് എടുക്കാന്‍ കഴിയും. ബാല്‍ ആധാര്‍ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. യുണീക്ക് ഐഡെന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അഞ്ച് വയസ്സ് തികയുന്ന കുട്ടികള്‍ക്കായി ബയോമെട്രിക്് അപ്ഡേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു.
ബാല്‍ ആധാര്‍ നീല നിറത്തിലാണ് ഉണ്ടാവുക. മുതിര്‍ന്നവര്‍ക്കുള്ള ആധാര്‍ കാര്‍ഡിന്റെ നിറം വെള്ളയാണ്. അച്ഛനമ്മമാരുടെ ഏതെങ്കിലും ഒരാളുടെ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തതായിരിക്കും ബാല്‍ ആധാര്‍ കാര്‍ഡ്. അതുകൊണ്ട് തന്നെ മാതാപിതാക്കളില്‍ ഒരാളുടെ 12 അക്ക ആധാര്‍ നമ്പര്‍ സമര്‍പ്പിക്കേണ്ടത് അനിവാര്യമാണ്.
ബാല്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കണമെങ്കില്‍, ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അതിന് ശേഷം ആധാര്‍ കാര്‍ഡ് രജിസ്ട്രേഷന്‍ ലിങ്കില്‍ ക്ളിക്ക് ചെയ്യുക.
കുട്ടിയുടെ പേര്, മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ് തുടങ്ങി എല്ലാ ക്രെഡന്‍ഷ്യലുകളും നല്‍കുക.
റസിഡന്‍ഷ്യല്‍ വിലാസം, പ്രദേശം, ജില്ല, സംസ്ഥാനം തുടങ്ങി എല്ലാ ജനസംഖ്യാ വിവരങ്ങളും പൂരിപ്പിക്കുക.
വീണ്ടും മുന്നോട്ട് പോയി ഫിക്സ്ഡ് അപ്പോയിന്റമെന്റ് ടാബില്‍ ക്ളിക്ക് ചെയ്യുക. അതിന് ശേഷം ആധാര്‍ കാര്‍ഡിന്റെ രജിസ്ട്രേഷന്‍ തീയതി ഷെഡ്യൂള്‍ ചെയ്യുക. എന്റോള്‍മെന്റ് പ്രക്രിയയുമായി മുന്നോട്ട് പോകാന്‍ അപേക്ഷകന് ഏറ്റവുമടുത്തുള്ള എന്റോള്‍മെന്റ് സെന്റര്‍ തെരഞ്ഞെടുക്കാം.
ബാല്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കണമെങ്കില്‍ വേണ്ട ഡോക്യുമെന്റുകള്‍ ഇവയൊക്കെയാണ്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള സ്‌ക്കൂള്‍ ഐഡി അല്ലെങ്കില്‍ ഫോട്ടോ ഐഡി ഇവയും സമര്‍പ്പിക്കേണ്ടതാണ്.

