രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, സെപ്റ്റംബറില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം കമ്പനിയുടെ മൊത്ത വില്‍പ്പന 2.8% വര്‍ധിച്ച് 181,343 യൂണിറ്റുകളായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ 176,306 യൂണിറ്റുകളായിരുന്നു വില്‍പ്പന.
153,106 യൂണിറ്റുകളാണ് ഇന്ത്യയില്‍ കാര്‍ കമ്പനി വിറ്റത്. 22,511 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. 5,726 യൂണിറ്റുകളുടെ ഒഇഎം വില്‍പ്പനയും ഈ മാസത്തെ മൊത്തം വില്‍പ്പനയില്‍ ഉള്‍പ്പെടുന്നു.
ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ മാരുതി സുസുക്കിയുടെ മൊത്തം വില്‍പ്പന 10 ലക്ഷം കടന്നു. ലനടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 10,50,085 യൂണിറ്റുകളാണ് കമ്പനി വിറ്റത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 985,326 യൂണിറ്റുകളായിരുന്നു കമ്പനി വിറ്റഴിച്ചത്.

