Connect with us

Hi, what are you looking for?

News

മോശം കാലവര്‍ഷം: ഇന്ത്യ പഞ്ചസാര കയറ്റുമതി നിയന്ത്രിച്ചേക്കും

കാര്‍ഷിക വിളകളും റിസര്‍വോയറുകളും ജലാശയങ്ങളും നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് കാലവര്‍ഷത്തിനുള്ളത്

മോശം കാലവര്‍ഷത്തെത്തുടര്‍ന്ന് പഞ്ചസാര കയറ്റുമതി നിയന്ത്രിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യാ ഗവണ്‍മെന്റ്. ശരിയായ തോതില്‍ മഴ ലഭിക്കേണ്ടത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് അത്യാന്താപേക്ഷിതമാണ്. രാജ്യത്തിനാവശ്യമായ 70 ശതമാനം വെള്ളം ലഭിക്കുന്നത് കാലവര്‍ഷപ്പെയ്ത്തില്‍ നിന്നാണ്. അതായത് കാര്‍ഷിക വിളകളും റിസര്‍വോയറുകളും ജലാശയങ്ങളും നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് കാലവര്‍ഷത്തിനുള്ളത്.

2018 മുതലുള്ള കണക്കുകള്‍ എടുത്താല്‍ ഈ വര്‍ത്തെ കാലവര്‍ഷമാണ് ഏറ്റവും മോശം എന്നാണ് കണക്കുകള്‍ പറയുന്നത്. എല്‍ നിനോ പ്രതിഭാസം, കാലാവസ്ഥാ മാറ്റം അങ്ങനെ പല ഘടകങ്ങളും ഇതിന് കാരണമായി.

വേനല്‍ക്കാലത്തെ മഴലഭ്യതയില്‍ കുറവ് വന്നതും പഞ്ചസാര, പയറുവര്‍ഗ്ഗങ്ങള്‍, അരി, പച്ചക്കറികള്‍ തുടങ്ങിയവയുടെ വിലക്കയറ്റത്തിനും ഇടവരുത്തി. ഇത് ആകമാനമുള്ള പണപ്പെരുപ്പം വര്‍ധിക്കാനും കാരണമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like