2024 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ക്ക് മോദി സര്‍ക്കാരിന്റെ വക സന്തോഷവാര്‍ത്ത എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ യോജന പദ്ധതിക്ക് കീഴില്‍ കര്‍ഷകര്‍ക്ക് വാര്‍ഷിക സഹായമായി നല്‍കുന്ന 6000 രൂപ 8000 രൂപയായി ഉയര്‍ത്താനാണ് ആലോചന നടക്കുന്നത്. ചെറുകിട കര്‍ഷകര്‍ക്കുളള വാര്‍ഷിക സഹായം ഉയര്‍ത്തുന്നത് വരുന്ന തെരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ വോട്ട് ലഭിക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി 1 ന് അവതരിപ്പിക്കാനിരിക്കുന്ന ഇടക്കാല ബജറ്റില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ യോജന ഫണ്ടിന്റെ വര്‍ധനവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. ധനമന്ത്രി നിര്‍മ്മില സീതാരാമന്‍ വിവിധ മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും ഇടക്കാല ബഡ്ജറ്റിനായി ആശയവിനിമയം നടത്തി വരികയാണ്.
2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച ബജറ്റിലാണ് അന്നത്തെ ധനമന്ത്രി പീയൂഷ് ഗോയല്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ യോജന അവതരിപ്പിച്ചിരുന്നത്. 2018 ഡിസംബറില്‍ പദ്ധതി പ്രാബല്യത്തില്‍ വരികയും ചെയ്തു. 2019 ലെ തെരഞ്ഞെടുപ്പിന് മുമ്പ്, ഡയറക്ട് ബാങ്ക് ട്രാന്‍സ്ഫറിലൂടെ പിഎംകിസാന്‍ യോജനക്ക് കീഴില്‍ കര്‍ഷകര്‍ക്ക് 4,000 രൂപ ലഭിച്ചു. തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച ബിജെപിക്ക് വന്‍ ഭൂരിപക്ഷം നേടാന്‍ ഇത് സഹായകമാവുകയും ചെയ്തു.

