ഇന്ത്യന്‍ ശതകോടീശ്വരനും ബിസിനസ്സുകാരനും ഡിമാര്‍ട്ടിന്റെ ഉടമയുമായ രാധാകൃഷ്ണന് ശിവ്കിഷന്‍ ദമാനി 2023 ലെ ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ എട്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 1.44 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.
മുംബൈയില്‍ ഒരു മാര്‍വാഡി ഹിന്ദു കുടുംബത്തിലാണ് രാധാകൃഷ്ണന് ദമാനി ജനിച്ചു വളര്‍ന്നത്. ദലാല്‍ സ്ട്രീറ്റില്‍ ജോലി ചെയ്തിരുന്ന അച്ഛന്റെ കാലശേഷം, തന്റെ ബിസിനസ്സ് ഉപേക്ഷിച്ച് സ്റ്റോക്ക് മാര്‍ക്കറ്റ് ബ്രോക്കറും നിക്ഷേപകനുമായി. 1990 കളില്‍ ഓഹരികള്‍ ഷോര്‍ട്ട് സെല്‍ ചെയ്ത് അദ്ദേഹം ലാഭം ഉണ്ടാക്കി.
1995 ലാണ് രാധാകൃഷ്ണന് ദമാനി എച്ച്ഡിഎഫ്സി ബാങ്കിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയായത്.
2000ത്തില്‍ അദ്ദേഹം സ്റ്റോക്ക് മാര്‍ക്കറ്റ് വിടാന്‍ തീരുമാനിക്കുകയും സ്വന്തം ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഡിമാര്‍ട്ട് ആരംഭിക്കുകയുമായിരുന്നു. 2002 ലാണ് ഡിമാര്‍ട്ടിന്റെ ആദ്യത്തെ സ്റ്റോര്‍ പോവൈയില്‍ ആരംഭിക്കുന്നത്.
അന്തരിച്ച ശതകോടീശ്വരനായിരുന്ന നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയുടെ വഴികാട്ടിയായിരുന്നു രാധാകൃഷ്ണന് ദമാനി.
2021 ല്‍, മുംബൈയിലെ മലബാര്‍ ഹില്‍ ഏരിയയില്‍ 1000 കോടി രൂപ വിലമതിക്കുന്ന വീട് രാധാകൃഷ്ണന് ദമാനി വാങ്ങിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.

