സ്‌പെഷ്യല്‍ ശുചിത്വ ക്യാംപെയ്ന്‍ 3.0-യുടെ ഭാഗമായി 66 ലക്ഷം രൂപയുടെ വരുമാനമാണ് 13 ദിവസം കൊണ്ട് ഇന്ത്യന്‍ റെയ്ല്‍വേ നേടിയത്. സ്‌ക്രാപ്പ് വിറ്റാണ് ഇത്രയധികം വരുമാനം നേടാനായത്.
ഉപയോഗശൂന്യമായ വസ്തുക്കള്‍ വിറ്റൊഴിവാക്കിയതിലൂടെ നിരവധി സ്ഥലം ലാഭിക്കാനും റെയ്ല്‍വേക്ക് സാധിച്ചു.
റെയില്‍വെ മന്ത്രാലയത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ് ഇതിലൂടെ നേടാനായത്. മന്ത്രാലയത്തിന് സാമ്പത്തിക നേട്ടത്തിന് പുറമെ, 3,97,619 സ്‌ക്വയര്‍ ഫീറ്റിന്റെ സ്‌പേസാണ് ഉപയോഗപ്രദമാക്കാന്‍ സാധിക്കുക.
ഒക്ടോബര്‍ 1 നാണ് സ്‌പെഷ്യല്‍ ശുചിത്വ ക്യാംപെയ്ന്‍ 3.0 ആരംഭിച്ചത്. 31 വരെയാണ് ക്യാംപെയ്ന്‍ തുടരുക. റെയില്‍വേുടെ സോണല്‍ ആസ്ഥാനങ്ങള്‍, ഡിവിഷണല്‍ ഓഫീസുകള്‍, പ്രൊഡക്ഷന്‍ യൂണിറ്റുകള്‍, റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്റേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍, ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, 7,000 ത്തോളം സ്റ്റേഷനുകള്‍ തുടങ്ങിയവ ക്യാംപെയ്‌നില്‍ ഉള്‍പ്പെടും.
ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയം ഒക്ടോബര്‍ അവസാനമാകുമ്പോഴേക്കും 10,722 ശുചിത്വ ഡ്രൈവുകള്‍ നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതില്‍ തന്നെ ഓഫീസുകളില്‍ നിന്നും വര്‍ക്ക്‌പ്ലേസില്‍ നിന്നുമുള്ള സ്‌ക്രാപ്പ് ഡിസ്‌പോസലിനാണ് പ്രത്യേക പ്രാധാന്യം നല്‍കിയിരിക്കുന്നത്. 3,18,504 സ്‌ക്വയര്‍ ഫീറ്റ് സ്‌പേസ് വീണ്ടെടുക്കാനും ലക്ഷ്യമിടുന്നു.

