Connect with us

Hi, what are you looking for?

News

ജന്മദിനത്തില്‍ 1.4 ലക്ഷം പേര്‍ക്ക് അന്നസേവ നടത്തി നിത അംബാനി

റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണും എന്ന നിലയില്‍ അംബാനി വര്‍ഷങ്ങളായി ചെയ്തുവരുന്ന സേവനത്തിന്റെ വിപുലീകരണമായിരുന്നു ഇത്

മനുഷ്യരാശിയെ സേവിക്കുന്നത് പല രൂപത്തിലാണ്. ഈ രൂപങ്ങളില്‍ ഏറ്റവും ഉയര്‍ന്നത് അന്ന സേവയാണ് – ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ സേവനത്തിന്റെ നിരവധി തലങ്ങളില്‍ വ്യാപരിച്ച നിത അംബാനിയുടെ 60-ാം ജന്മദിനത്തില്‍ രാജ്യത്തുടനീളം 1.4 ലക്ഷം പേര്‍ക്കാണ് അന്നസേവ നടത്തിയത്.

റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണും എന്ന നിലയില്‍ അംബാനി വര്‍ഷങ്ങളായി ചെയ്തുവരുന്ന സേവനത്തിന്റെ വിപുലീകരണമായിരുന്നു ഇത്.

അന്നസേവയ്ക്ക് പുറമെ രാജ്യത്തുടനീളം 60,000 റേഷന്‍ കിറ്റുകളും വിതരണം ചെയ്തു. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ കുട്ടികള്‍, വൃദ്ധസദനങ്ങളില്‍ കഴിയുന്നവര്‍, ദിവസ വേതനക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റികള്‍, കുഷ്ഠരോഗം ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിച്ചവര്‍, പ്രത്യേക ആവശ്യങ്ങളുള്ളവര്‍ എന്നിവര്‍ ഈ പരിപാടിയുടെ ഭാഗമായി.

നവംബര്‍ ഒന്നിനായിരുന്നു നിത അംബാനിയുടെ ജന്മദിനം. ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ 3000 കുട്ടികള്‍ക്കൊപ്പമായിരുന്നു അവര്‍ ജന്മദിനം ആഘോഷിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like