എയര്‍ടെല്‍ ഡിജിറ്റല്‍ മേധാവി ആദര്‍ശ് നായര്‍ അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം രാജിവെച്ചു. മലയാളിയായ ആദര്‍ശ് അഞ്ച് വര്‍ഷം മുന്‍പാണ് എയര്‍ടെല്ലിന്റെ ഭാഗമായത്. ഏകദേശം നാല് മാസം മുമ്പ് എയര്‍ടെല്‍ ഡിജിറ്റല്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് ്അദ്ദേഹം ഉയര്‍ത്തപ്പെട്ടു.
റെഗുലേറ്ററി ഫയലിംഗില്‍ ആദര്‍ശ് നായര്‍ ചീഫ് പ്രൊഡക്ട് ഓഫീസര്‍ സ്ഥാനത്ത് നിന്ന് വിരമിക്കുന്നു എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാല്‍ കമ്പനിയുടെ വൈബ്‌സൈറ്റില്‍ എയര്‍ടെല്‍ ഡിജിറ്റല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വിരമിക്കുന്നതായാണ് പറയുന്നത്.
എയര്‍ടെല്‍ പരസ്യങ്ങള്‍, എയര്‍ടെല്‍ ഐക്യു, വിങ്ക് മ്യൂസിക്, എക്‌സ് സ്ട്രീം വീഡിയോ തുടങ്ങിയവയുടെ നേതൃത്വമാണ് ആദര്‍ശ് വഹിച്ചിരുന്നത്. ഫെബ്രുവരി 15 വരെ ആദര്‍ശ് കമ്പനിയില്‍ ഉത്തരവാദിത്തങ്ങള്‍ വഹിക്കും. അടുത്ത വര്‍ഷം യുഎസിലേക്ക് താമസം മാറുന്ന വിവരം അദ്ദേഹം രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

