എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പി വാസുദേവനെ ഫിന്‍ടെക് ഡിപ്പാര്‍ട്ടമെന്റിന്റെ ചുമതല ഏല്‍പ്പിച്ച് റിസര്‍വ് ബാങ്ക്. ഈ മാസം ആദ്യമാണ് ബാങ്കിന്റെ വിവിധ ചുമതലകളില്‍ മാറ്റങ്ങള്‍ വരുത്തിയത്. എക്‌സിക്യൂട്ടിവ് ഡയറക്ടറായിരുന്ന അജയ് കുമാര്‍ ചൗധരിക്കായിരുന്നു ഇതുവരെ ഫിന്‍ടെക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല. അദ്ദേഹം വിരമിച്ചതോടെയാണ് പി വാസുദേവന് ഫിന്‍ടെക് വിഭാഗത്തിന്റെ ചുമതല നല്‍കുന്നത്. ആര്‍ബിഐ ഇന്നൊവേഷന്‍ ഹബിന്റെ ബോര്‍ഡിലേക്ക് ചൗധരിയെ നിയമിച്ചതായി ആര്‍ബിഐ അറിയിച്ചു. ആര്‍ബിഐ ഫിന്‍ടെക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലപ്പത്തെത്തിയ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു ചൗധരി.
ആര്‍ബിഐയുടെ പേമെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് വിഭാഗത്തിന്റെ ചുമതലയുള്ള ചീഫ് ജനറല്‍ മാനേജറായിരുന്നു പി വാസുദേവന്‍. ജൂലൈ 6 നാണ് അദ്ദേഹം എക്‌സിക്യൂട്ടിവ് ഡയറക്ടറാകുന്നത്. കറന്‍സി മാനേജ്‌മെന്റ്, എന്‍ഫോഴ്സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്, കോര്‍പ്പറേറ്റ് സ്ട്രാറ്റജി, ബഡ്ജറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ചുമതല അദ്ദേഹത്തെ ആര്‍ബിഐ ഏല്‍പ്പിച്ചു.
ഫിന്‍ടെക് ഡിപ്പാര്‍ട്ട്‌മെന്റിനു പുറമെ, കറന്‍സി മാനേജ്‌മെന്റ്, കോര്‍പ്പറേറ്റ് സ്ട്രാറ്റജ്, ബഡ്ജറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ ചുമതലകള്‍ തുടര്‍ന്നും വാസുദേവനായിരിക്കും.
2022ലാണ് ആര്‍ബിഐ ഫിന്‍ടെക് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയത്. സാമ്പത്തിക സേവന വ്യവസായത്തില്‍ വളരെ വേഗം മുന്നേറിക്കൊണ്ടിരിക്കുന്ന മേഖലകളില്‍ വളര്‍ച്ച കൈവരിക്കുന്നതിന് സഹായകമാകുന്നതിനാണ് ഡിപ്പാര്‍ട്ട്‌മെന്റ് രൂപീകരിച്ചത്.

