പെപ്സികോയുമായുള്ള 5 കൊല്ലത്തെ കരാര്‍ അവസാനിപ്പിച്ച് സബ്വേ ഇന്ത്യ. 2018 ലായിരുന്നു സബ്വേ ഇന്ത്യയും പെപ്സികോയും പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടത്. പുതിയ കരാര്‍ കൊക്കക്കോളയുമായാണ്.
ഇനിമുതല്‍ ഇന്ത്യയിലെ 570 ലധികം സബ്വേ സ്റ്റോറുകള്‍ സാന്‍ഡവിച്ചിനോടൊപ്പം കൊക്കക്കോളയുടെ സോഫ്റ്റ് ഡ്രിങ്കുകളും ജ്യൂസുകളും മാത്രമേ വില്‍ക്കുകയുള്ളൂ എന്ന് കമ്പനി അറിയിച്ചു.
ഓണ്‍ലൈന്‍ ഓര്‍ഡറിംഗ് ആപ്പുകളായ സ്വിഗ്ഗിയിലെയും സൊമാറ്റോയിലെയും പാനീയങ്ങളില്‍ കൊക്കക്കോളയുടെ ഉല്‍പ്പന്നങ്ങള്‍ അപ്ഡേറ്റ് ചെയ്യാനാരംഭിച്ചിട്ടുണ്ട് സബ്വേ.
സബ്വേയുമുള്ള കരാര്‍ സ്ഥിരീകരിച്ച് കൊക്കക്കോള വക്താവും രംഗത്തെത്തി. വ്യത്യസ്ത ബ്രാന്റുകളുമായി തങ്ങള്‍ സ്ഥിരം തുടര്‍ച്ചയായി പങ്കാളിത്തം ഉണ്ടാക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
കൊക്കക്കോളക്ക് മക്ഡൊണാള്‍ഡ്സ്, കെഎഫ്സി, പിസ ഹട്ട്, ടാകോ ബെല്‍ തുടങ്ങിയവയുമായി ആഗോള പങ്കാളിത്തമുണ്ട്. ജൂബിലന്റ് ഫുഡ് വര്‍ക്ക്സിന്റെ ഡോമിനോസ് പിസ്സയുമായാണ് പെപ്സികോയുടെ കൂട്ടുകെട്ട്.

