ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്ര ഒടിടി പ്ലാറ്റ്ഫോമില്‍ നിക്ഷേപിക്കുന്നു. സ്റ്റേജ് എന്ന പ്രാദേശിക സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലാണ് നീരജ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതോടെ സ്റ്റാര്‍ട്ട് അപ്പ് ലോകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ് ഒളിംപിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ്.
പാനിപറ്റിലെ പൂര്‍വ്വിക ഗ്രാമമായ ഖന്ദ്രയില്‍വെച്ചാണ് താരം നിക്ഷേപം നടത്തിയ കാര്യം സ്റ്റേജ് പ്രഖ്യാപിച്ചത്. ഹരിയാനയിലെയും പഞ്ചാബിലെയും പ്രാദേശിക ഭാഷയില്‍ ലഭ്യമാകുന്ന ഓണ്‍ലൈന്‍ വിനോദ പ്ലാറ്റ്ഫോമാണ് സ്റ്റേജ്. കഥ പറച്ചില്‍, കവിത, വെബ് സീരീസുകള്‍ തുടങ്ങിയ പരിപാടികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇതിനോടകം സ്റ്റേജിന് 6 മില്യണ്‍ ഡൗണ്‍ലോഡുകളുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 5,50,000 പെയ്ഡ് വരിക്കാരുമുണ്ട്. 400 രൂപയാണ് വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക്. ഭാരതത്തിന്റെ പ്രാദേശിക ഭാഷാ സംസ്‌കാരം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപമെന്ന് നീരജ് ചോപ്ര പറഞ്ഞു. പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായിരുന്ന വിറ്റിഫീഡിന്റെ സ്ഥാപകരായ വിനയ് സിംഗളും പാര്‍വീണ്‍ സിംഗളും ശശാങ്ക് വൈഷ്ണവുമാണ് 2019ല്‍ സ്റ്റേജ് തുടങ്ങിയത്.

