Connect with us

Hi, what are you looking for?

Business & Corporates

കൂണ്‍കൃഷി; കുറഞ്ഞ സമയം കൂടുതല്‍ വരുമാനം

വലിയ സ്ഥലസൗകര്യം ഒന്നുമില്ലെങ്കില്‍ കൂടി ചെയ്യാന്‍ കഴിയുന്ന ഒന്നാണ് കൂണ്‍കൃഷി എന്നതാണ് ഇതിന്റെ വിജയം

വീട്ടിലിരുന്നു പണമുണ്ടാക്കാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് എളുപ്പത്തില്‍ തുടങ്ങാന്‍ സാധിക്കുന്ന ഒന്നാണ് കൂണ്‍കൃഷി. പരിശീലനം ഓണ്‍ലൈനായും നേടാന്‍ സാധിക്കും. ഏത് കാലത്തും ചെലവുള്ള ഒന്നാണ് കൂണുകള്‍. വലിയ സ്ഥലസൗകര്യം ഒന്നുമില്ലെങ്കില്‍ കൂടി ചെയ്യാന്‍ കഴിയുന്ന ഒന്നാണ് കൂണ്‍കൃഷി എന്നതാണ് ഇതിന്റെ വിജയം.

കേരളത്തിലെവിടെയും വിജയസാധ്യതയുള്ള സംരംഭ മേഖലയാണിത്. നാലു തരത്തിലാണിതിന്റെ വിപണനസാധ്യത. കൂണ്‍ വളര്‍ത്തി അങ്ങനെ തന്നെ വില്‍ക്കുന്നത് ഒരു രീതി. കൂണിനൊപ്പം കൂണ്‍വിഭവങ്ങള്‍ കൂടി വില്‍ക്കുന്നത് മറ്റൊരു രീതി. ഇവയ്ക്കു പുറമെ കൂണിന്റെ വിത്തുകൂടി വിപണിയിലിറക്കാവുന്നതേയുള്ളൂ. കൂണുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശീലനം നല്‍കുന്നത് നാലാമത്തെ സംരംഭക സാധ്യത. കേരളത്തില്‍ ഇന്നിപ്പോള്‍ പ്രചാരത്തിലുള്ളത് ചിപ്പിക്കൂണും പാല്‍ക്കൂണും ബട്ടണ്‍ കൂണുമാണ്.

ഇതില്‍ ബട്ടണ്‍ മഷ്റൂം തണുപ്പുള്ള പ്രദേശങ്ങളിലാണ് നന്നായി വളരുന്നത്. ശേഷിക്കുന്നതു രണ്ടിനവും എവിടെയും വളരുന്നവയാണ്. സാങ്കേതിക വൈദഗ്ധ്യം വേണ്ട മേഖലയായതിനാല്‍ ആദ്യം ഏതെങ്കിലും പരിശീലന പരിപാടിയില്‍ പങ്കെടുത്ത് അടിസ്ഥാനതത്വങ്ങള്‍ മനസ്സിലാക്കിയിരിക്കണം.കൂണ്‍കൃഷിയില്‍ പരിശീലനം നല്‍കുന്ന നിരവധി സംരംഭങ്ങള്‍ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. ഇവയുടെ പ്രവര്‍ത്തനം പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഈ സമയത്ത് ചെയ്യേണ്ടത്.കിലോക്ക് 400 രൂപ വരെ വില കൂണുകള്‍ക്ക് ലഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like