Connect with us

Hi, what are you looking for?

News

ടെക് സംരംഭങ്ങളെ പരോക്ഷമായി പിന്തുണക്കുന്ന ബജറ്റ്

യുവജനങ്ങള്‍ക്ക് 1 ലക്ഷം കോടി രൂപയുടെ പലിശരഹിത ലോണ്‍ നല്‍കുന്ന കാര്യം ബജറ്റില്‍ അവതരിപ്പിച്ചു

ടെക്നോളജി മേഖലയില്‍ ബജറ്റ് പുത്തനുണര്‍വ് നല്‍കുന്നു. ടെക്നോളജി പ്രിയരായ ജനങ്ങള്‍ക്കുള്ള സുവര്‍ണ കാലഘട്ടമാണ് വരുന്നതെന്ന് ബജറ്റ് അവതരണ വേളയില്‍ മന്ത്രി പറഞ്ഞു. യുവജനങ്ങള്‍ക്ക് 1 ലക്ഷം കോടി രൂപയുടെ പലിശരഹിത ലോണ്‍ നല്‍കുന്ന കാര്യം ബജറ്റില്‍ അവതരിപ്പിച്ചു. 50 വര്‍ഷത്തേക്കായിരിക്കും ലോണ്‍ നല്‍കുക. ദീര്‍ഘകാല ഫൈനാന്‍സിങ്, റീ-ഫൈനാന്‍സിങ് ആയിരിക്കും ഇതിന്റെ സവിശേഷത

സാങ്കേതിക രംഗത്തെ സംരംഭങ്ങള്‍ക്കായുള്ള ലോണിന് പലിശ ഈടാക്കില്ല അല്ലെങ്കില്‍ കുറച്ചു പലിശ മാത്രമായിരിക്കും നല്‍കേണ്ടത് എന്നും മന്ത്രി പറഞ്ഞു. ഇതുവഴി സ്വകാര്യ മേഖലയ്ക്ക് ടെക്നോളജി മേഖലയിലുള്ള ഗവേഷണം കൂടുതല്‍ ഫലവത്തായി ചെയ്യാനാകും. ഡീപ് ടെക് ടെക്നോളജി പ്രതിരോധ മേഖലയില്‍ പുതിയ സ്‌കീം അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like