സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കുത്തിക്കുന്നതിനുള്ള സാഹചര്യം ബജറ്റില്‍ ഒരുക്കി.കേരളത്തിലെ ചെറു പട്ടണങ്ങളിലുള്‍പ്പെടെ വ്യാപിച്ചു വളരുന്ന പുതുതലമുറ വ്യവസായങ്ങളെയും സ്റ്റാര്‍ട്ടപ്പ്, വര്‍ക്ക് നിയര്‍ ഹോം സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് മൂലധന സബ്‌സിഡിയും പലിശ സബ്സിഡിയും ഉള്‍പ്പടെയുള്ള പദ്ധതികള്‍ നടപ്പിലാക്കും.
പൊതുമേഖലാ നിക്ഷേപം, മൂലധന പങ്കാളിത്തം, സബ്സിഡി സ്‌കീമുകള്‍, സംയുക്ത പദ്ധതികള്‍, സിയാല്‍ മോഡല്‍ കമ്പനികള്‍, ഇന്‍ഫ്രാസൂക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്, ഹൈബ്രിഡ് ആമ്പറ്റി മോഡല്‍ തുടങ്ങിയ പുതുതലമുറ നിക്ഷേപ മാതൃകകള്‍ സ്വീകരിക്കും. ഇതിനാവശ്യമായ നിയമപരവും നയപരവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. വ്യവസായ ആവശ്യ ത്തിന് ഭൂനിയമങ്ങള്‍ പ്രകാരം ലഭ്യമാക്കേണ്ട അനുമതികള്‍ക്ക് വേഗതകുറവാണെന്ന പ്രശ്‌നമുണ്ട്. അതിനാല്‍ ദീര്‍ഘകാല പാട്ടങ്ങള്‍, ഭഭൂനിയമ അനുമതികള്‍ തുടങ്ങിയവ അനുവദിക്കുന്നത് വേഗത്തിലാക്കും.
സ്വകാര്യ വ്യക്തികള്‍ക്ക് മെച്ചമായ ഭൂമി വിലയും തുടര്‍ന്ന് പദ്ധതി ലാഭവും ഉറപ്പാക്കുന്ന ലാന്‍ഡ് പൂളിംഗ് സമ്പ്രദായം വിപുലമാക്കും. ഭൂമിയുടെ ദൌര്‍ലഭ്യം പരിഹരിക്കാന്‍ കാലാവസ്ഥയും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ടുള്ള അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകും. ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനായി വിദഗ്ധ
സമിതി പ്രഖ്യാപിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് ലഭ്യമാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കും.

