ഫര്‍ണിച്ചറുകള്‍ വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ അതിനു ഏറ്റവും ഉതകുന്ന സമയമാണെന്ന് ആമസോണ്‍. ഏറ്റവും മികച്ച പര്‍ച്ചേസ് അനുഭവം ഉറപ്പാക്കിക്കൊണ്ട് ആമസോണില്‍ മെഗാ ഫര്‍ണിച്ചര്‍ സെയിലിന് തുടക്കമായി.ബെഡ്റൂം, ലിവിങ് റൂം ഫര്‍ണിച്ചറിന്റെ വലിയ ശേഖരമാണ് സെയിലിന്റെ പ്രധാന ആകര്‍ഷണം. സോഫ സെറ്റുകള്‍, ഡൈനിങ് ടേബിളുകള്‍, സ്റ്റഡി ടേബിളുകള്‍, ഓഫീസ് ചെയറുകള്‍, ഔട്ട്ഡോര്‍ ഫര്‍ണിച്ചര്‍ എന്നിവയെല്ലാം വാങ്ങാം.
വീടുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ സെയിലില്‍ ലഭ്യമാണ്. ബുക്കുകളും മാഗസിനുകളുമെല്ലാം സൂക്ഷിക്കാന്‍ റാക്കുകളും ടേബിളിലുണ്ട്. എസ് ഷേപ് ഡിസൈന്‍ കോഫി ടേബിള്‍ പ്രധാന ആകര്‍ഷണമാണ്. സ്റ്റൈലിഷ് വാള്‍ ഷെല്‍ഫുകള്‍, കട്ടിലുകള്‍, സ്റ്റോറേജ് ഷെല്‍ഫ്, ബുക്ക് ഷെല്‍ഫ്, കിച്ചണ്‍ ഷെല്‍ഫ് എന്നിവ സെയിലിന്റെ ആകര്‍ഷണമാണ്.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ പോലെ തന്നെ മികച്ച പ്രതികരണമാണ് ഫര്‍ണിച്ചര്‍ സെയിലിനും ലഭിക്കുന്നത്. വിലക്കുറവും ഗുണമേന്മയുമാണ് പ്രധാന ആകര്‍ഷണം.

