കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്തവളെ…. കവി പാടിയ പോലെ മുളയില്‍ നിന്നും പാട്ടിന്റെ പാലാഴി മാത്രമല്ല, പത്രങ്ങള്‍ മുതല്‍ പാലം വരെ പലതും ഉണ്ടാക്കാം. ഇതിനെല്ലാം പൂര്‍ണ പിന്തുണയുമായി ബാംബൂ വികസന കോര്‍പ്പറേഷനും ഉണ്ട്.
മുളയില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കും പൂര്‍ണപിന്തുണ സംസ്ഥാന ബാംബൂ കോര്പ്പറേഷന് നല്കുന്നു. ഈ രംഗത്ത് കൂടുതല്‍ സംരംഭകരെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. 50 രൂപയുടെ മനോഹരമായ പേപ്പര്‍ വെയ്റ്റ് മുതല്‍ 13000 രൂപയുടെ കട്ടിലും സോഫയും വരെയുള്ള ഉല്പ്പന്നങ്ങളാണ്ബാംബൂ വികസന കോര്പ്പറേഷന് ജനങ്ങളിലേക്ക് എത്തിക്കുന്നത്.
ഉല്‍പ്പന്ന നിര്‍മാണത്തിനാവശ്യമായ പരിശീലനപരിപാടികളും സ്ഥാപനം നടത്തിവരുന്നു. 3000 രൂപ മുതല്‍ 6000 രൂപ വരെ വിലമതിക്കുന്ന കസേര, സിംഗിള്‍, ഡബിള്‍ സെറ്റികള്‍, മുളകൊണ്ടുള്ള കട്ടിലുകള്‍, അറ്റ്കാറ്റില്, ഈസി ചെയര്‍ തുടങ്ങി ഇവിടെ ഇല്ലാത്ത ഗാര്‍ഹിക ഇപകാരണങ്ങള് ഇല്ല. 150 രൂപ മുതല്‍ വിലമതിക്കുന്ന പൂപാത്രങ്ങള്‍, കോഫി ട്രേ, ലൈറ്റ് ഫ്രെയിം എന്നിങ്ങനെ ഉല്‍പ്പന്നങ്ങള്‍ ഇത്തരത്തില്‍ പരിശീലനം ലഭിച്ച വ്യക്തികള്‍ നിര്‍മിക്കുന്നുണ്ട്.
മുളകള്‍ കൊണ്ട് വീടുകള്‍, ഓഫീസുകള്‍ എന്നിവ നിര്‍മിക്കുന്നതിലും പ്രാഗല്ഭ്യം ഉള്ള വ്യക്തികളുമുണ്ട്. ചതുരശ്ര അടിക്ക് 1200 – 1700 രൂപയാണു നിര്‍മാണ ചെലവ്. എസി വേണ്ട, വൈദ്യുതി ചെലവില്ലാതെ എസിയെ വെല്ലുന്ന സ്വാഭാവിക തണുപ്പ് ലഭിക്കുന്നു ഇന്നിതൊക്കെയാണ് മുളകൊണ്ടുള്ള കെട്ടിടങ്ങളുടെ പ്രത്യേകത. തറയിലെ ടെയിലും മേല്‍ക്കൂരയും മുളയില്‍ തന്നെ ബാംബൂ കോര്പ്പറേഷന് നടത്തുന്ന എക്സിബിഷനുകളില്‍ ഇത്തരം മാതൃകകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഈ മാതൃകകള്‍ എല്ലാം വിരല്‍ ചൂണ്ടുന്നത് മുളയുടെ ബിസിനസ് സാധ്യതകളിലേക്ക് മാത്രമാണ്.

