ഒരു കപ്പ് ആവി പറക്കുന്ന ചായ ഒരു പക്ഷേ ആര്‍ക്കും വേണ്ട എന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ ചായ ആസ്വദിച്ചു കുടിക്കുന്ന ആളുകള്‍ക്ക് ചായയുടെ വ്യത്യസ്ത ഇനങ്ങളെയും രുചിയേയും പാട്ടി ധാരണയുണ്ടോ? ഇല്ലെങ്കില്‍ അറിഞ്ഞിരിക്കണം ‘ബിഗ് റെഡ് റോബ്’ മുതല്‍ മച്ച ഗ്രീന്‍ ടീ വരെ നീണ്ടു നില്‍ക്കുന്ന ചില തകര്‍പ്പന്‍ ചായ വിശേഷങ്ങള്‍. വില തന്നെയാണ് പ്രധാന ആകര്‍ഷണം. ലോകത്തെ ഏറ്റവും വിലകൂടിയ ചില ചായ വിശേഷങ്ങള്‍ അറിയാം.
ഊലോങ് ടീ: ചൈനയിലെ വുയി പര്‍വതത്തില്‍ കൃഷിചെയ്യുന്ന ഈ ചായയുടെ ചരിത്രം മിംഗ് രാജവംശത്തിന്റെ കാലത്താണ്. അന്നുമുതല്‍, പ്രമുഖ വ്യക്തികള്‍ക്ക് മാത്രം സമ്മാനമായി നല്‍കാന്‍ ചായ പ്രത്യേകം കരുതിവച്ചിരിക്കുന്നു. ഈ ചായയെ ഇംഗ്ലീഷില്‍ ‘ബിഗ് റെഡ് റോബ്’ എന്നും വിളിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ ചെറുക്കുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം ഔഷധ മൂല്യമുണ്ട്. ഒരു കിലോയ്ക്ക് 1.2 ദശലക്ഷം ഡോളറാണ് ചായയുടെ വില.
പാണ്ട ടംഗ് ടീ: പാണ്ടകളുടെ വിസര്‍ജ്ജനം വളമായി ഉപയോഗിച്ചാണ് ഈ തേയില കൃഷി ചെയ്യുന്നത്. ചൈനയിലെ യാന്‍ പര്‍വതനിരകളിലാണ് പാണ്ട ടംഗ് ടീ ഉത്പാദിപ്പിക്കുന്നത്. ഇത് ക്യാന്‍സറിനെതിരായ ജൈവ പ്രതിവിധിയായി കണക്കാക്കപ്പെടുന്നു. ഈ ചായയുടെ ഒരു കിലോ വില 70,000 ഡോളറാണ്.
പിജി ടിപ്സ് ഡയമണ്ട് ടീ ബാഗ്: ടീ ബാഗില്‍ 280 വജ്രങ്ങള്‍ പതിച്ച ഈ ബ്രാന്‍ഡ് ഒരു ബ്രിട്ടീഷ് ടീ കമ്പനിയാണ് അവതരിപ്പിച്ചത്. ഏറ്റവും വിലകൂടിയ ഡാര്‍ജിലിംഗ് ചായകളിലൊന്നായ മകൈബാരിയുടെ സില്‍വര്‍ ടിപ്പ് പ്രീമിയം ചായയും ബാഗിലുണ്ട്. ചായയുടെ വില 15,000 ഡോളര്‍ ആണ്.
വിന്റേജ് വുയി ഊലോംഗ് ടി: ഒരു കിലോയ്ക്ക് 6,500 ഡോളര്‍ വിലയുള്ള ചായയാണിത്. ith വുയി പര്‍വതങ്ങളില്‍ നിന്നാണ് വരുന്നത്. അതിനാല്‍, വീഞ്ഞിന് സമാനമായ ചായ എന്നാണ് ഇതിനെ വിശേഷിപ്പിക്കുക., ചായയുടെ രുചികാലം കൂടും തൊരു കൂടി വരുന്നതിനാലാണിത്.

