ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ ഇ-റ്റെയ്ലറായ അജിയോ ‘ഓള്‍ സ്റ്റാര്‍സ് സെയില്‍’ പ്രഖ്യാപിച്ചു. അഡിഡാസ്, സൂപ്പര്‍ ഡ്രൈ എന്നീ ബ്രാന്‍ഡുകളുടെ സഹകരണത്തോടെ നടത്തുന്ന അജിയോ ‘ഓള്‍ സ്റ്റാര്‍സ് സെയില്‍ (AASS)’ 2024 മാര്‍ച്ച് ഒന്ന് മുതലാണ് ആരംഭിക്കുന്നത്. 6000+ ബ്രാന്‍ഡുകളില്‍ നിന്നുള്ള 1.7 ദശലക്ഷത്തിലധികം ക്യൂറേറ്റഡ് ഫാഷന്‍ ശൈലികള്‍ വാഗ്ദാനം ചെയ്യുന്ന ഉത്പന്നങ്ങള്‍ ഈ അവസരത്തില്‍ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് നടത്താം. പ്രമുഖ ബ്രാന്‍ഡുകളുടെ എക്‌സ്‌ക്ലൂസീവ് ഡീലുകള്‍ക്കൊപ്പം 50-90% വരെ കിഴിവും ഉണ്ട്.
1,09,900 രൂപ വിലമതിക്കുന്ന ആപ്പിള്‍ ഐഫോണ്‍-15 (512 ജി.ബി), 1,49,900 രൂപയുടെ ആപ്പിള്‍ മാക് ബുക്ക് (512 ജി.ബി),1,681,999 രൂപ വിലമതിക്കുന്ന സാംസങ് എസ് 23 അള്‍ട്രാ (512 ജി.ബി) എന്നിങ്ങനെയുള്ള ആവേശകരമായ റിവാര്‍ഡുകള്‍ ഓരോ മണിക്കൂറിലും ലഭിക്കാനുള്ള അവസരവും വില്‍പ്പനയ്ക്കിടെ മുന്‍നിര ഷോപ്പര്‍മാര്‍ക്ക് ലഭിക്കും.
ഉപഭോക്താക്കള്‍ക്ക് ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ 10% വരെ കിഴിവോടെ വലിയ തുക ലാഭിക്കാനും സാധിക്കും.
അഡിഡാസ്, സൂപ്പര്‍ഡ്രൈ, നൈക്ക്, പ്യൂമ, പൊലീസ്, ?GAP, USPA, അണ്ടര്‍ ആര്‍മര്‍, സ്റ്റീവ് മാഡന്‍, ടോമി ഹില്‍ഫിഗര്‍, ഡീസല്‍, കാല്‍വിന്‍ ക്ലീന്‍, മൈക്കല്‍ കോര്‍സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ആകര്‍ഷകമായ ഓഫറുകള്‍ ഈ സെയിലില്‍ ലഭിക്കും.
അജിയോയില്‍ പുതിയ 500 പുതിയ ബ്രാന്‍ഡുകള്‍ കൂടി ഉള്‍പ്പെടുത്തിയതായും 19,000+ പിന്‍ കോഡുകളിലെ ഉപഭോക്താക്കള്‍ക്ക് ‘ഓള്‍ സ്റ്റാര്‍സ് സെയില്‍ വഴി പര്‍ച്ചേയ്‌സ് ചെയ്യാനുള്ള അവസരവും ഉണ്ടെന്ന് അജിയോ സി.ഇ.ഒ വിനീത് നായര്‍ പറഞ്ഞു.

