ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ മറ്റൊരു കാര്‍ഷിക ഉല്‍പ്പന്നമാണ് മറയൂര്‍ ശര്‍ക്കര. ഇടുക്കി ജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍ പ്രദേശങ്ങളിലായി 900 ത്തോളം കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മറയൂര്‍ ശര്‍ക്കര, പരമ്പരാഗത രീതിയില്‍ ഉല്‍പാദിപ്പിക്കുന്നവയാണ്. മറ്റു പ്രദേശങ്ങളില്‍നിന്നു വ്യത്യസ്തമായി മറയൂര്‍ കാന്തല്ലൂര്‍ പ്രദേശത്ത് വര്‍ഷം മുഴുവന്‍ കരിമ്പ് കൃഷി ചെയ്യുന്നു. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ശര്‍ക്കരയുടെ മധുരവും ഗുണങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. തീര്‍ത്തും പരമ്പരാഗത രീതിയിലാണ് ഇവയുടെ ഉല്‍പാദനം. കരിമ്പ് വെട്ടിയെടുത്ത് ചതച്ച് നീര് എടുക്കുന്നു.
പിന്നീട് ഇത് യന്ത്രത്തിന്റെ സഹായത്തോടെ എടുത്ത നീര് വലിയ ഡ്രമ്മില്‍ പകര്‍ത്തിവയ്ക്കുന്നു. മുകള്‍ഭാഗത്തെ തെളിഞ്ഞ നീര് ശര്‍ക്കരയുണ്ടാക്കുന്ന വലിയ പാത്രത്തിലേക്കു മാറ്റുന്നു. 1000 ലിറ്റര്‍ തിളപ്പിക്കാന്‍ ഉപയോഗിക്കുന്ന പാത്രത്തെ കൊപ്രയെന്നാണ് വിളിക്കുന്നത്. ഈ കൊപ്ര അടുപ്പില്‍ വച്ചു ചൂടാക്കുന്നു. ചൂടായി വരുമ്പോള്‍ കുറച്ച് കുമ്മായം ചേര്‍ക്കുന്നു.
മുകളിലെ അഴുക്ക് കോരി നീക്കുന്നു. വെള്ളത്തിന്റെ അംശം മാറുമ്പോള്‍ മറ്റൊരു പാത്രത്തിലേക്കു കപ്പിയുടെ സഹായത്തോടെ മാറ്റുന്നു. ചൂടാറുമ്പോള്‍ കൈകൊണ്ട് ഉരുട്ടിയെടുക്കുന്നു.സാധാരണയില്‍ നിന്നും വ്യത്യസ്തമായി മറയൂര്‍ ശര്‍ക്കരയ്ക്ക് കടുത്ത തവിട്ടുനിറമാണ് .ഇതില്‍ സോഡിയത്തിന്റെ അളവ് കുറവും കല്ല്, ചെളി മുതലായവ കുറവുമാണ്. മറ്റു ശര്‍ക്കരയേക്കാള്‍ ഉപ്പിന്റെ അംശം കുറവും മധുരം കൂടുതലുമാണ്.

