ഇന്ത്യയിലെ ഐടി പ്രൊഫഷണലുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (എഐ) വൈദഗ്ധ്യം നേടിക്കൊണ്ട് ലോകത്തിലെ എഐ വിപ്ലവത്തിന്റെ ‘ഫ്രണ്ട്-ഓഫീസ്’ ആയി ഉയര്‍ന്നുവരികയാണെന്ന് എന്‍വിഡിയ ചീഫ് എക്സിക്യൂട്ടീവ് ജെന്സന് ഹുവാങ്.
‘ഏറ്റവും കൂടുതല്‍ ഐടി പ്രൊഫഷണലുകളുള്ള രാജ്യമാണ് ഇന്ത്യ, അവര്‍ എഐക്കായി വീണ്ടും വൈദഗ്ദ്ധ്യം നേടുമെന്നതില്‍ തര്‍ക്കമില്ല,’ കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഹുവാങ് പറഞ്ഞു.
ഇന്ത്യയുടെ ഡാറ്റ കയറ്റുമതി ചെയ്യുന്നതിനുപകരം എഐ മൂല്യവര്‍ദ്ധനയുടെ ഭാഗമാകേണ്ടതിന്റെ ആവശ്യകതയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ സംഭാഷണത്തില്‍ ഉയര്‍ന്നു വന്നതെന്ന് അദ്ദേഹം പറഞ്ഞു.
”അദ്ദേഹം (പ്രധാനമന്ത്രി മോദി) എന്നോട് പറഞ്ഞു, ജെന്സന്, ബ്രെഡ് ഇറക്കുമതി ചെയ്യാന്‍ ഇന്ത്യക്ക് മാവ് കയറ്റുമതി ചെയ്യാനാവില്ലെന്ന്. ഇത് തികച്ചും യുക്തിസഹമാണ്. മൂല്യവര്‍ദ്ധന ഇറക്കുമതി ചെയ്യാന്‍ എന്തിനാണ് അസംസ്കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇന്ത്യയുടെ ഡാറ്റ കയറ്റുമതി ചെയ്ത് എഐ ഇറക്കുമതി ചെയ്യുന്നത്,” ഹുവാങ് പറഞ്ഞു.

