Connect with us

Hi, what are you looking for?

News

ചൈനയില്‍ നിന്നടക്കം ഇവികള്‍ ഇറക്കുമതി ചെയ്യാന്‍ നിയന്ത്രണമില്ലെന്ന് കേന്ദ്രം

ആഗോള ഇവി നിര്‍മ്മാതാക്കളില്‍ നിന്ന് കേന്ദ്രത്തിന്റെ പുതിയ ഇവി നയത്തിന് ശക്തമായ പ്രതികരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു

പുതിയ ഇവി (ഇലക്ട്രിക് വെഹിക്കിള്‍) നയം അനുസരിച്ച് വിദേശത്തു നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണങ്ങളില്ലെന്ന് മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ചൈന ഉള്‍പ്പെടെയുള്ള ഒരു രാജ്യത്തുനിന്നും ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) സെക്രട്ടറി രാജേഷ് കെ സിംഗ് വ്യക്തമാക്കി.

ആഗോള ഇവി നിര്‍മ്മാതാക്കളില്‍ നിന്ന് കേന്ദ്രത്തിന്റെ പുതിയ ഇവി നയത്തിന് ശക്തമായ പ്രതികരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) ത്രൈമാസ അടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.

അതേസമയം നിക്ഷേപത്തില്‍ നിയന്ത്രണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിദേശ നിക്ഷേപം ബുദ്ധിമുട്ടാണെന്നും അതിനായി നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള ഇവി നിര്‍മ്മാതാക്കളില്‍ നിന്ന് കേന്ദ്രത്തിന്റെ പുതിയ ഇവി നയത്തിന് ശക്തമായ പ്രതികരണമാണ് ലഭിച്ചതെന്ന് ഡിപിഐഐടി സെക്രട്ടറി രാജേഷ് കെ സിംഗ്

വൈദ്യുത വാഹനങ്ങളുടെ ആഭ്യന്തര നിര്‍മ്മാണത്തിന് പ്രോത്സാഹനം നല്‍കുന്നതിനായി സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് പുതിയ നയം പ്രഖ്യാപിച്ചത്. ഈ നയത്തിന് കീഴില്‍, കുറഞ്ഞത് 4,150 കോടി രൂപയുടെ നിക്ഷേപം നടത്തുകയും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഉത്പാദനം ആരംഭിക്കുകയും ചെയ്യുന്ന നിര്‍മ്മാതാക്കള്‍ക്ക് ചില ഇവികളുടെ ഇറക്കുമതി നികുതിയില്‍ കുറവുണ്ടാകും. ഈ നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്ന ഘടകങ്ങളുടെ 25 ശതമാനമെങ്കിലും പ്രാദേശികമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

വ്യവസ്ഥകള്‍ പാലിച്ചാല്‍, പ്രതിവര്‍ഷം 8,000 ഇവികള്‍ വരെ ഇറക്കുമതി ചെയ്യാന്‍ കമ്പനികള്‍ക്ക് അനുമതി ലഭിക്കും. ഇറക്കുമതി ചെയ്ത ഇവികള്‍ക്ക് 35,000 ഡോളറോ (ഏകദേശം 29 ലക്ഷം രൂപ) മുകളിലോ വിലയുണ്ടെങ്കില്‍, 15 ശതമാനം ഇറക്കുമതി തീരുവ കുറയ്ക്കും. നിലവില്‍ കാറുകളുടെ മൂല്യത്തിനനുസരിച്ച് 70 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് ഇറക്കുമതി തീരുവ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like