Connect with us

Hi, what are you looking for?

Sports

വിടവാങ്ങിയത് കേരളത്തിന്റെ ആദ്യ ലക്ഷണമൊത്ത ഓള്‍റൗണ്ടര്‍…

55 മത്സരങ്ങളില്‍ നിന്ന് 1107 റണ്‍സും 125 വിക്കറ്റും നേടിയ രവിയച്ചന്‍ കേരളത്തിന്റെ ആദ്യത്തെ യഥാര്‍ത്ഥ ഓള്‍റൗണ്ടറായിരുന്നു

കേരള ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരിക്കലും മറന്നുപോകരുതാത്ത പേരാണ് വിടവാങ്ങിയ പി രവിയച്ചന്റേത്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ കേരള ക്രിക്കറ്റിന്റെ ആദ്യലക്ഷണമൊത്ത ഓള്‍ റൗണ്ടറെന്ന് പറയാം രവിയച്ചനെ. കേരള ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. കേരളം ആദ്യമായി രഞ്ജി ട്രോഫി മല്‍സരം വിജയിച്ചപ്പോള്‍ ടീമിലെ അംഗമായിരുന്നു രവിയച്ചന്‍.

1952 മുതല്‍ 17 വര്‍ഷം രഞ്ജി മല്‍സരങ്ങള്‍ കളിച്ചു അദ്ദേഹം. ബാറ്ററായും ബൗളറായും ഒരുപോലെ തിളങ്ങി. 55 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നാണ് 1107 റണ്‍സും 125 വിക്കറ്റും നേടിയത്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് ആയിരുന്നു രവിയച്ചന്റെ പ്രധാന തട്ടകം. രണ്ട് തവണ അദ്ദേഹം കേരള ടീമിനെ നയിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ കോട്ടയ്ക്കകം ലോട്ടസ് നന്ദനം അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. മരിക്കുമ്പോള്‍ 96 വയസായിരുന്നു. ആര്‍എസ്എസ് ജില്ലാ സംഘ ചാലക്, ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ്, കുരുക്ഷേത്ര പ്രകാശന്‍ ട്രസ്റ്റ് മാനേജിങ് ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഥകളി കേന്ദ്രം, പൂര്‍ണത്രയീശ സംഗീത സഭ, പൂര്‍ണത്രയീശ സേവാ സംഘം, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് എന്നീ സംഘടനകളുടെ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്. കൊച്ചി ഇളയ തമ്പുരാന്‍ അനിയന്‍കുട്ടന്‍ തമ്പുരാന്റെയും പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് 1928ലാണ് ജനനം.

ഭാരതീയ ഇതിഹാസങ്ങളോടൊപ്പം ലോക സാഹിത്യവും അറിഞ്ഞ വായനാ വിശാലതയുള്ള രവിയച്ചന്‍ സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാണ്.

1952 മുതല്‍ 1970 വരെ കേരളത്തിനു വേണ്ടി 55 രഞ്ജി ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ച കായിക പ്രതിഭ 1107 റണ്‍സും, 125 വിക്കറ്റും നേടി മലയാളി താരങ്ങളില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച വ്യക്തിയാണ്. ടെന്നീസ്, ഷട്ടില്‍, ടേബിള്‍ ടെന്നീസ്, ബോള്‍ ബാഡ്മിന്റണ്‍ തുടങ്ങി വിവിധ കായിക വിനോദങ്ങളിലും ഒരേ പോലെ നേട്ടം കൈവരിച്ച രവിയച്ചന്‍ തൃപ്പൂണിത്തുറയുടെ ഹൃദയമറിയുന്ന സാംസ്‌കാരിക നായകനാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

News

കേരള മാരിടൈം ബോര്‍ഡ് (കെഎംബി) ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കേരള മാരിടൈം എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് (കെഎംഇസി 2024) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി