Connect with us

Hi, what are you looking for?

Business & Corporates

മൂലധന സമാഹരണം തലവേദനയാകുമ്പോള്‍ എന്ത് ചെയ്യും?

പലപ്പോഴും മൂലധന സമാഹരണത്തിനായി ബാങ്ക് ലോണുകളെ വേണം ആശ്രയിക്കാന്‍. ബാങ്കിംഗ് വായ്പ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ സംരംഭക മോഹികളെ പിന്നോട്ട് വലിക്കുന്ന ഘടകമാണ്

ഒരു പുതിയ പദ്ധതിക്കായി അവതരിപ്പിക്കുന്ന ആശയം വിജയിച്ചാല്‍ അടുത്ത നടപടി ആവശ്യമായ മൂലധനം സമാഹരിക്കുക എന്നതാണ്. പലപ്പോഴും മൂലധന സമാഹരണത്തിനായി ബാങ്ക് ലോണുകളെ വേണം ആശ്രയിക്കാന്‍. ബാങ്കിംഗ് വായ്പ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ സംരംഭക മോഹികളെ പിന്നോട്ട് വലിക്കുന്ന ഘടകമാണ്.

ബാങ്ക് വായ്പകള്‍ ലഭിക്കുന്നതിനായി ഇപ്പോള്‍ ഒരുപാട് വഴികള്‍ ലഭ്യമാണ് എങ്കിലും, വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുമ്പോഴാണ് അത് എത്രമാത്രം ശ്രമകരമാണ് എന്ന തിരിച്ചറിവുണ്ടാകുക. നിശ്ചിത തുക വായ്പ ലഭിക്കണമെങ്കില്‍ നികുതി അടച്ച രസീത് മുതല്‍ ബിസിനസ് ആശയം ഇന്നത്തെ അവസ്ഥയില്‍ വിജയിക്കും എന്നത് സാധൂകരിക്കുന്ന തെളിവുകള്‍ വരെ വായ്പയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് ഹാജരാകണം.

ഉപാധികള്‍ ഒന്നുമില്ലാതെ, ഏറ്റവും എളുപ്പത്തില്‍ ലഭ്യമാകുന്ന മുദ്ര ലോണിന്റെ കാര്യത്തില്‍ പോലും ഇത്തരം പ്രശ്നങ്ങള്‍ ആരോപിക്കപ്പെടുന്നുണ്ട്. ലോണ്‍ എടുത്ത് സംരംഭം തുടങ്ങുമ്പോള്‍, എസ്റ്റിമേറ്റില്‍ നിര്‍മാണച്ചെലവ് കൂടുതലായി വന്നാല്‍, തുക അനുമതി ലഭിക്കാത്ത അവസ്ഥ വരും എന്നതും മറ്റൊരു പ്രശ്നമാണ്. ഇവ കേരളത്തിന്റെ സംരംഭകത്വ രംഗം നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ചിലത് മാത്രം. ഇത് പോലുള്ള ഓരോ പ്രശ്നങ്ങളും മനസിലാക്കി പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ സംരംഭക കേരളത്തിന് നഷ്ടങ്ങളുടെ കണക്ക് ഇനിയും വര്‍ധിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like