Connect with us

Hi, what are you looking for?

Sports

റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗ് (ആര്‍ എഫ് ഡി എല്‍ ) ദേശീയ ഗ്രൂപ്പ് മത്സരങ്ങള്‍ ഏപ്രില്‍ 12ന് തുടങ്ങും

40 മത്സരങ്ങള്‍ നടക്കുന്ന ഈ ഘട്ടത്തില്‍ ഓരോ ഗ്രൂപ്പിലും അഞ്ച് ടീമുകളാണുള്ളത്, ഇതില്‍ വിജയിക്കുന്ന നാല് ക്ലബ്ബുകള്‍ക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് കടക്കാനാകും

റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗ് (ആര്‍ എഫ് ഡി എല്‍) 2024 നാഷണല്‍ ഗ്രൂപ്പ് മത്സരങ്ങള്‍ ഏപ്രില്‍ 12 മുതല്‍ 26 വരെ നടക്കും. മുംബൈ, കോഴിക്കോട്, ഡല്‍ഹി, ഗോവ എന്നീ നാല് കേന്ദ്രങ്ങളിലായി നടക്കുന്ന ഗ്രൂപ്പ് സ്റ്റേജില്‍ എട്ട് സോണുകളില്‍ നിന്നായി 20 ടീമുകള്‍ പങ്കെടുക്കും. 40 മത്സരങ്ങള്‍ നടക്കുന്ന ഈ ഘട്ടത്തില്‍ ഓരോ ഗ്രൂപ്പിലും അഞ്ച് ടീമുകളാണുള്ളത്, ഇതില്‍ വിജയിക്കുന്ന നാല് ക്ലബ്ബുകള്‍ക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് കടക്കാനാകും.

കേരളത്തില്‍നിന്ന് മുത്തൂറ്റ് എഫ്എ, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, പറപ്പൂര്‍ എഫ്സി എന്നിവര്‍ കേരള റീജിയണില്‍ നിന്ന് ദേശീയ ഗ്രൂപ്പ് സ്റ്റേജില്‍ ഇടം നേടി. മുത്തൂറ്റ് എഫ്എ എട്ട് മത്സരങ്ങള്‍ ജയിച്ച് 24 പോയിന്റിലെത്തി. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും പറപ്പൂര്‍ എഫ്സിയും യഥാക്രമം 19, 18 പോയിന്റുകള്‍ നേടി അടുത്ത റൗണ്ടിലെത്തി. മുത്തൂറ്റ് എഫ്എയും പറപ്പൂര്‍ എഫ്സിയും കോഴിക്കോട് നടക്കുന്ന അടുത്ത ഗെയിമുകള്‍ക്കായി റൂട്ട്സ് എഫ്സി, എഫ്സി ഗോവ, മൈറ്റി യംഗ് ജോ – ജിഎംഎസ്സി എന്നിവയ്ക്കൊപ്പം ഗ്രൂപ്പുചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വരാനിരിക്കുന്ന മത്സരങ്ങള്‍ മുംബൈയില്‍ കളിക്കും.

മത്സരങ്ങള്‍ https://www.youtube.com/@RelianceFoundationYouthSports ചാനലില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് ഹെഡ് കോച്ച് അന്റോണിയോ ഹബാസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പരിശീലകര്‍, ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ആര്‍ എഫ് ഡി എല്‍ വഹിച്ച നിര്‍ണായക പങ്കിനെ പറ്റി ഊന്നിപ്പറഞ്ഞു. ആര്‍ എഫ് ഡി എല്‍ പോലുള്ള യുവജന വികസന സംരംഭങ്ങളില്‍ നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ട്, സ്‌കൗട്ടിംഗ് ശൃംഖലയില്‍ ലീഗിന്റെ സ്വാധീനം ഹബാസ് എടുത്തുകാട്ടി.

”ഞങ്ങളുടെ ആദ്യ ടീമിനായി ഞങ്ങള്‍ക്ക് അക്കാദമിയും യുവ കളിക്കാരും ആവശ്യമായതിനാല്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗ് (ആര്‍ എഫ് ഡി എല്‍) വളരെ പ്രധാനമാണ്. ഇത്തരം സംരംഭങ്ങള്‍ കാരണം കളിക്കാര്‍ സാങ്കേതികമായി മികച്ചവരാകുന്നു. ആദ്യ ടീമിലേക്ക് പരിശീലനം കുറഞ്ഞ യുവാക്കളെ നേരിട്ട് കയറ്റുന്നത് നല്ലതല്ല, അതിനാല്‍ അവര്‍ക്ക് ആര്‍ എഫ് ഡി എല്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ ആവശ്യമാണ്’, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പരിശീലകനും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് ഹെഡ് കോച്ചുമായ അന്റോണിയോ ഹബാസ് പറഞ്ഞു.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കായി ഇന്ത്യയിലെ യുവ ഫുട്‌ബോള്‍ താരങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള റിലയന്‍സ് ഫൗണ്ടേഷന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണ് ആര്‍ എഫ് ഡി എല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like