Connect with us

Hi, what are you looking for?

News

ടെസ്ലയുടെ ഇന്ത്യന്‍ പ്ലാന്റിനായി അരയും തലയും മുറുക്കി തമിഴ്നാട്; എതിരാളികളായി മഹാരാഷ്ട്രയും ഗുജറാത്തും

ആകര്‍ഷണീയമായ ഓഫറുകള്‍ മുന്നോട്ടുവെച്ച് ടെസ്ലയെ തമിഴ്നാട്ടിലേക്ക് എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം

ഇലോണ്‍ മസ്‌കിന്റെ ടെസ്ല ഇന്ത്യയില്‍ സ്ഥാപിക്കുന്ന പ്ലാന്റിനായി തമിഴ്നാട് ശക്തമായി രംഗത്ത്. ആകര്‍ഷണീയമായ ഓഫറുകള്‍ മുന്നോട്ടുവെച്ച് ടെസ്ലയെ തമിഴ്നാട്ടിലേക്ക് എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. ത്മഴ്നാടിനൊപ്പം മഹാരാഷ്ട്രയും ഗുജറാത്തുമാണ് ടെസ്ല പ്ലാന്റിനായി രംഗത്തുള്ളത്.

‘എല്ലാ ആഗോള കാര്‍ കമ്പനികളില്‍ നിന്നും ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിനുള്ള എല്ലാ അവസരങ്ങളും തമിഴ്‌നാട് തേടും,’ എന്നാണ് സംസ്ഥാന വ്യവസായ മന്ത്രി ടി ആര്‍ ബി രാജ പ്രതികരിച്ചത്. വാഹനനിര്‍മ്മാണ മികവിന് ഡെട്രോയിറ്റ് ഓഫ് ഇന്ത്യ എന്ന് വിളിക്കപ്പെടുന്ന തമിഴ്നാടിന് രാജ്യത്തെ ഏറ്റവും മികച്ച ഇലക്ട്രിക് വാഹന നയങ്ങളും ആവാസവ്യവസ്ഥയും ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇലോണ്‍ മസ്‌ക് ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. ടെസ്ല പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകളും ഇതിനൊപ്പം നടക്കും

ഇലോണ്‍ മസ്‌ക് ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. ടെസ്ല പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകളും ഇതിനൊപ്പം നടക്കും. പ്ലാന്റ് എവിടെ സ്ഥാപിക്കണമെന്നത് സംബന്ധിച്ചും മസ്‌കിന്റെ ഈ സന്ദര്‍ശനത്തിനിടെ തീരുമാനമാവുമെന്നിരിക്കെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള മല്‍സരവും കടുക്കുകയാണ്.

നിസ്സാന്‍ മോട്ടോര്‍ കമ്പനി, റെനോ എസ്എ, ഹ്യൂണ്ടായ് മോട്ടോര്‍ കമ്പനി, ബിഎംഡബ്ല്യു എജി എന്നിവയുടെ നിര്‍മ്മാണ സൗകര്യങ്ങളും അവയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ നല്‍കുന്ന ഓട്ടോ പാര്‍ട്‌സ് വിതരണ ശൃംഖലകളും ഇതിനകം തന്നെ ഉള്ളതിനാല്‍ തമിഴ്‌നാടിന്റെ തലസ്ഥാന നഗരമായ ചെന്നൈ ടെസ്ലയെ ആകര്‍ഷിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like