Connect with us

Hi, what are you looking for?

Banking

ഇ-ബാങ്ക് ഗ്യാരണ്ടി സൗകര്യവുമായി ഫെഡറല്‍ ബാങ്ക്

വ്യാപാര, ബിസിനസ് ഇടപാടുകള്‍ സുരക്ഷിതവും വേഗത്തിലുമാക്കാന്‍ ഇബാങ്ക് ഗ്യാരണ്ടി ഏറെ സഹായകമാണ്.

പൂര്‍ണമായും ഡിജിറ്റലായി ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്ന ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (ഇബാങ്ക് ഗ്യാരണ്ടി) സൗകര്യം അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്. നാഷണല്‍ ഇഗവേണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി (എന്‍ഇഎസ്എല്‍) ചേര്‍ന്നാണ് പേപ്പര്‍ രഹിത ബാങ്ക് ഗ്യാരണ്ടി സൗകര്യം ഫെഡറല്‍ ബാങ്ക് ലഭ്യമാക്കുന്നത്.

പരമ്പരാഗത ബാങ്ക് ഗ്യാരണ്ടി പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതിന് പുതിയ സംവിധാനം വഴിവെക്കും. ബാങ്ക് ഗ്യാരണ്ടി ഇഷ്യൂ ചെയ്യുന്നതും തിരുത്തുന്നതും റദ്ദാക്കുന്നതുമടക്കമുള്ള എല്ലാ ജോലികളും പുതിയ സംവിധാനത്തില്‍ ഡിജിറ്റലായി നടക്കുമെന്ന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ പിന്തുടരുന്ന ഡോക്യുമെന്റേഷനും ബന്ധപ്പെട്ട പേപ്പര്‍ ജോലികളും പുതിയ സൗകര്യത്തില്‍ ആവശ്യമില്ല. പ്രിന്റ് എടുക്കേണ്ട ആവശ്യവും വരുന്നില്ല. വ്യാപാര, ബിസിനസ് ഇടപാടുകള്‍ സുരക്ഷിതവും വേഗത്തിലുമാക്കാന്‍ ഇബാങ്ക് ഗ്യാരണ്ടി ഏറെ സഹായകമാണ്.

ഈ സൗകര്യം വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഏകാംഗ സംരംഭങ്ങള്‍ക്കും പങ്കാളിത്ത സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സംഘങ്ങള്‍ക്കുമെല്ലാം ലഭ്യമാണ്. ഇ-സ്റ്റാമ്പിങ് സൗകര്യം ലഭ്യമായ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഇ-ബാങ്ക് ഗ്യാരണ്ടി ലഭിക്കുന്നത്.

ഇന്‍സ്റ്റന്റ് മെസേജിങിന്റെ ഇക്കാലത്ത് മടുപ്പിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബാങ്ക് ഗ്യാരണ്ടികള്‍ കുറിയര്‍ വഴിയോ കയ്യില്‍ നേരിട്ടോ ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടി വരുന്നതിന് ഒരു ന്യായവുമില്ല. എന്‍എസ്ഇഎലിന്റെ ഇബിജി പ്ലാറ്റ്‌ഫോമിലൂടെ ഇ-ബാങ്ക് ഗ്യാരണ്ടി ഇപ്പോള്‍ ഉടനടി ലഭിക്കും. ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ ഗുണഭോക്താക്കള്‍ക്ക് ഇത് വേഗത്തില്‍ ലഭിക്കുന്നതാണ്. തിരുത്തുകളും റദ്ദാക്കലും മറ്റുമെല്ലാം തടസ്സങ്ങളില്ലാതെ ഡിജിറ്റലായി തന്നെ ചെയ്യാം. ഇത് മുഴുവന്‍ സമയ സേവനമാണ്. ഇതിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതോടെ ബിസിനസ് ഇടപാടുകള്‍ വേഗത്തിലാകുകയും രാജ്യം കൂടുതല്‍ ബിസിനസ് സൗഹൃദമായി മാറുകയും ചെയ്യും- എന്‍ഇഎസ്എല്‍ എംഡിയും സിഇഒയുമായ ദേബജ്യോതി റായ് ചൗധരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like