സ്ട്രീമിംഗ് പ്രേമികളെ ആകര്‍ഷിക്കുന്നതിനായി ജിയോ പുതിയ പോസ്റ്റ്പെയ്ഡ് ഒ ടി ടി ബണ്ടില്‍ഡ് പ്ലാന്‍ അവതരിപ്പിച്ചു. അണ്‍ലിമിറ്റഡ് ഡാറ്റാ ആനുകൂല്യങ്ങള്‍ക്കൊപ്പം മികച്ച സ്ട്രീമിംഗ് അനുഭവം നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്രതിമാസം 888 വിലയുള്ള പുതിയ പോസ്റ്റ്പെയ്ഡ് പ്ലാന്‍, ജിയോ ഫൈബര്‍, ജിയോ എയര്‍ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.
തടസ്സമില്ലാത്ത സ്ട്രീമിംഗിനും അണ്‍ലിമിറ്റഡ് കണ്ടന്റ് ആക്സസിനുമൊപ്പം, ജിയോയുടെ പുതിയ പ്ലാന്‍ വരിക്കാര്‍ക്ക് 30 എംബിപിഎസ് വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, നെറ്റ്ഫ്ളിക്സിന്റെ അടിസ്ഥാന പ്ലാന്‍, ആമസോണ്‍ പ്രൈം, ജിയോസിനിമ പ്രീമിയം തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകള് ഉള്‍പ്പെടെ 15-ലധികം പ്രമുഖ ഒ ടി ടി ആപ്പുകളിലേക്ക് സബ്സ്ക്രൈബര്‍മാര്‍ക്ക് എക്സ്ക്ലൂസീവ് ആക്സസ് ലഭിക്കും.

