Connect with us

Hi, what are you looking for?

News

ട്രയല്‍ റണ്ണിന് തയ്യാറായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

തുറമുഖത്തിന്റെ പ്രവര്‍ത്തനം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്(വിസില്‍) മാനേജിംഗ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യറും പറഞ്ഞു

വലിയൊരു സ്വപ്നം യാഥാര്‍ഥ്യമാകുകയാണ്. ഒന്നാം ഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ട്രയല്‍ റണ്ണിന് തയ്യാറായി. ഓണത്തോടു അനുബന്ധിച്ചാണ് ഉത്ഘാടനം പ്രതീക്ഷിക്കുന്നത്. തുറമുഖത്തിന്റെ പ്രവര്‍ത്തനം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്(വിസില്‍) മാനേജിംഗ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യറും പറഞ്ഞു.

തുറമുഖത്തിന്റെ ഭൂരിഭാഗവും നിര്‍മിച്ചു കഴിഞ്ഞു. ഡ്രെജിംഗ് പ്രവര്‍ത്തനങ്ങള്‍ 98 ശതമാനവും ബ്രേക്ക് വാട്ടര്‍ നിര്‍മാണം 92 ശതമാനവും കണ്ടെയ്നര്‍ യാര്‍ഡിന്റെ നിര്‍മാണം 74 ശതമാനവും കഴിഞ്ഞു. തുറമുഖത്തിനാവശ്യമായ ക്രെയിനുകളും ടഗ്ഗുകളും മറ്റ് ഉപകരണങ്ങളും തുറമുഖത്തെത്തി. രണ്ടും മൂന്നും നാലും ഘട്ടങ്ങള്‍ 17 വര്‍ഷം നേരത്തെ തുറമുഖത്തിന്റെ ഒന്നാം ഘട്ടം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ നിര്‍മാണവും ഉടന്‍ ആരംഭിക്കും. നേരത്തെ 2045ല്‍ പൂര്‍ത്തിയാക്കാനിരുന്ന ഈ ഘട്ടങ്ങള്‍ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ (2028ല്‍) പൂര്‍ത്തിയാക്കാനാണ് പദ്ധതി.

തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നതോടെ വലിയ തൊഴിലവസരങ്ങളാണ് ഉണ്ടായിരിക്കുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 10,000 കോടി രൂപയുടെ നിക്ഷേപമെങ്കിലും സംസ്ഥാനത്ത് എത്തുമെന്ന് വിസില്‍ എം.ഡി ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്ത് നേരിട്ട് 600 പേര്‍ക്കും അല്ലാതെ 1000 പേര്‍ക്കും തൊഴില്‍ ലഭിക്കും. പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ നേരിട്ട് 1000 പേര്‍ക്കും അല്ലാതെ 2000 പേര്‍ക്കും തൊഴില്‍ ലഭ്യമാകും. കൂടാതെ തുറമുഖവുമായി ബന്ധപ്പെട്ട മറ്റ് വ്യവസായങ്ങളിലും ആയിരക്കണക്കിന് പേര്‍ക്ക് ജോലി കിട്ടും. ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലാകും കൂടുതല്‍ തൊഴിലുകള്‍ ഉണ്ടാകുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like