Connect with us

Hi, what are you looking for?

News

കെ.എസ്.ഇ.ബിക്ക് വില്‍ക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി

തീരുമാനത്തിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞു

കറന്റ് ചാര്‍ജ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത് പോലെ തന്നെ, സോളാര്‍ ഉപഭോക്താക്കളില്‍ നിന്നും വാങ്ങുന്ന അധിക വൈദ്യുതിക്ക് കൃത്യമായ വില നല്‍കാനും കെ.എസ്.ഇ.ബിക്ക് അറിയാം. ഇത് പ്രകാരം സോളാര്‍ ഉപഭോക്താക്കള്‍ കെ.എസ്.ഇ.ബിക്ക് വില്‍ക്കുന്ന വൈദ്യുതിയുടെ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. തീരുമാനത്തിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞു.

ഇത് പ്രകാരം സോളാര്‍ ഉപഭോക്താവിന്റെ ആവശ്യം കഴിഞ്ഞ് കെ.എസ്.ഇ.ബിക്ക് കൊടുക്കുന്ന ഓരോ യൂണിറ്റിനും മൂന്ന് രൂപ 15 പൈസ നല്‍കും. നേരത്തെ ഇത് രണ്ട് രൂപ 69 പൈസയായിരുന്നു. യൂണിറ്റിന് 46 പൈസയുടെ വര്‍ധന. 2023 ഏപ്രില്‍ ഒന്ന് മുതല്‍ ഈ വര്‍ഷം 31 വരെ നല്‍കിയ വൈദ്യുതിക്കാണ് നിരക്ക് ബാധകമാകുന്നത്.

നിരക്ക് വര്‍ധന കെ.എസ്.ഇ.ബിക്ക് സാമ്പത്തിക ബാധ്യതയാകുമെങ്കിലും പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരും എതിര്‍ത്തിരുന്നില്ല. നേരത്തെ പുരപ്പുറ സോളാര്‍ പദ്ധതി ഉപയോക്താക്കളെ പിഴിയുന്ന നിലപാടാണ് കെ.എസ്.ഇ.ബിക്കെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. അമിത നിരക്ക് ഈടാക്കുന്നുവെന്നും അശാസ്ത്രീയമായാണ് ബില്ലിംഗെന്നും ആരോപിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. കെ.എസ്.ഇ.ബിക്ക് ഇതിലും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുമെങ്കിലും സോളാര്‍ ഉപയോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന് കൂടിയാണ് പുതിയ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like