Connect with us

Hi, what are you looking for?

News

കശ്മീരില്‍ കണ്ടെത്തിയ ലിഥിയം ഖനനം ചെയ്യാന്‍ ആളില്ല; രണ്ടാമത്തെ ലേല നീക്കവും പാളി

2023 ഫെബ്രുവരിയിലാണ് ജമ്മു കശ്മീരില്‍ 5.9 ദശലക്ഷം മെട്രിക് ടണ്‍ ശേഖരമുള്ള രാജ്യത്തെ ആദ്യത്തെ ലിഥിയം നിക്ഷേപം കണ്ടെത്തിയിരുന്നത്

ജമ്മു-കശ്മീരില്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ ലിഥിയം ശേഖരത്തിന്റെ ഖനനാവകാശം ലേലം ചെയ്യാനുള്ള രണ്ടാമത്തെ ശ്രമവും വിജയിച്ചില്ല. ഇത്തവണയും ഖനനാവകാശത്തിനായി ബിഡുകളൊന്നും ലഭിച്ചില്ല.

2023 ഫെബ്രുവരിയിലാണ് ജമ്മു കശ്മീരില്‍ 5.9 ദശലക്ഷം മെട്രിക് ടണ്‍ ശേഖരമുള്ള രാജ്യത്തെ ആദ്യത്തെ ലിഥിയം നിക്ഷേപം കണ്ടെത്തിയിരുന്നത്. 2023 നവംബറിലാണ് ആദ്യ ലേലം നടത്തിയത്. ഏറ്റവും കുറഞ്ഞ മൂന്ന് ബിഡുകള്‍ നേടാന്‍ ഈ ലേലത്തിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് 2024 മാര്‍ച്ചില്‍ ബ്ലോക്ക് വീണ്ടും ലേലത്തിന് വെച്ചു.

സുരക്ഷാ കാരണങ്ങളാല്‍ കമ്പനികള്‍ ഈ സംരംഭത്തിന്റെ ഭാഗമാകാന്‍ വിസമ്മതിക്കുന്നു എന്നാണ് വിലയിരുത്തുന്നത്

സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ബിഡ്ഡുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിക്ക് ബ്ലോക്ക് നല്‍കാന്‍ സാധ്യതയുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ കമ്പനികള്‍ ഈ സംരംഭത്തിന്റെ ഭാഗമാകാന്‍ വിസമ്മതിക്കുന്നു എന്നാണ് വിലയിരുത്തുന്നത്.

ഇലക്ട്രിക് വാഹന ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലിഥിയത്തിന്റെ ലഭ്യതയില്‍ ഇന്ത്യ ഇപ്പോള്‍ കൂടുതലായി ശ്രദ്ധിക്കുന്നുണ്ട്. ആഭ്യന്തരമായി ഖനന സാധ്യതകള്‍ തേടുന്നതിനൊപ്പം വിദേശത്തും ലിഥിയം ഖനികള്‍ സ്വന്തമാക്കാന്‍ ഇന്ത്യ ശ്രമിച്ചുവരുന്നു. ലിഥിയം, നിക്കല്‍, ടൈറ്റാനിയം, വനേഡിയം, ടങ്സ്റ്റണ്‍ എന്നിവയുള്‍പ്പെടെ 30 ധാതുക്കളാണ് സംശുദ്ധ ഊര്‍ജത്തിനായുള്ള അന്വേഷണത്തില്‍ ഇന്ത്യ തിരയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like