Connect with us

Hi, what are you looking for?

Tech

ഐഫോണ്‍ 16 പ്രോ, പ്രോ മാക്സ് ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനാരംഭിച്ച് ഫോക്സ്‌കോണ്‍

സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണച്ചെലവ് 10% കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. നികുതി, ഘടകങ്ങളുടെ വില എന്നിവ മൂലം കാര്യമായ വിലക്കിഴിവ് മോഡലുകളില്‍ ലഭ്യമായേക്കില്ല

ഇന്ത്യയിലെ ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. ഐഫോണ്‍ 16 പ്രോ, പ്രോ മാക്സ് ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനാരംഭിച്ചു. ആപ്പിളിന്റെ ഏറ്റവും വലിയ കരാര്‍ നിര്‍മാതാക്കളായ ഫോക്സ്‌കോണ്‍ ചെന്നൈയിലെ പ്ലാന്റിലാണ് ഏറ്റവും പുതിയ മോഡലുകള്‍ നിര്‍മിക്കാനാരംഭിച്ചത്.

ഇതാദ്യമായാണ് ചൈനയ്ക്ക് പുറത്ത് ആപ്പിള്‍ 16 മോഡലുകള്‍ കമ്പനി നിര്‍മിക്കുന്നത്. പ്രൊഡക്ഷന് ചൈനയെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും ഇന്ത്യയില്‍ കൂടുതല്‍ വിലക്കിഴിവ് നല്‍കാനും ആപ്പിള്‍ ഉദ്ദേശിക്കുന്നു.

സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണച്ചെലവ് 10% കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. നികുതി, ഘടകങ്ങളുടെ വില എന്നിവ മൂലം കാര്യമായ വിലക്കിഴിവ് മോഡലുകളില്‍ ലഭ്യമായേക്കില്ല.

ആപ്പിള്‍ 15 വരെയുള്ള ഫോണുകളുടെ നിര്‍മാണത്തിലൂടെ ഇന്ത്യയില്‍ കാര്യമായി വേരുറപ്പിക്കാന്‍ ആപ്പിളിന് സാധിച്ചിരുന്നു. 16 പ്രോ ഫോണുകളുടെ നിര്‍മാണം കൂടിയാവുമ്പോള്‍ ഇത് കൂടുതല്‍ കരുത്താര്‍ജിക്കും. പെഗാട്രോണ്‍, ടാറ്റ എന്നീ പങ്കാളികളിലൂടെയും 16 പ്രോ ഫോണുകളുടെ നിര്‍മാണം ആപ്പിള്‍ വര്‍ധിപ്പിക്കും. ഐഫോണ്‍ 16 സീരിസിന്റെ ആഗോള ലോഞ്ച് സെപ്റ്റംബര്‍ 10 ന് ആപ്പിള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like