Connect with us

Hi, what are you looking for?

Sports

പാരാലിമ്പിക് ഗെയിംസ് പാരീസ് 2024 ജിയോസിനിമ തത്സമയം സ്ട്രീം ചെയ്യുന്നു

ജിയോ സിനിമ, സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കില്‍ ഇവന്റിന്റെ തത്സമയ കവറേജും 12 ദിവസത്തെ ഇവന്റിന്റെ ദൈനംദിന ഹൈലൈറ്റുകളും പ്രദര്‍ശിപ്പിക്കും

പാരീസ് ഒളിംപിക്സ് 2024-ന്റെ ചരിത്രപരമായ അവതരണത്തിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 8 വരെ ഫ്രഞ്ച് തലസ്ഥാനത്ത് നടക്കുന്ന പാരാലിമ്പിക് ഗെയിംസ് പാരീസ് 2024-ല്‍ ജിയോസിനിമ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് വയാകോം 18 പ്രഖ്യാപിച്ചു. ജിയോ സിനിമ, സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കില്‍ ഇവന്റിന്റെ തത്സമയ കവറേജും 12 ദിവസത്തെ ഇവന്റിന്റെ ദൈനംദിന ഹൈലൈറ്റുകളും പ്രദര്‍ശിപ്പിക്കും.

1500 കോടി മിനുട്ടുകളിലധികം വീക്ഷണ സമയവും പ്ലാറ്റ്ഫോമുകളിലുടനീളം 17 കോടിയിലധികം കാഴ്ചക്കാരെയും നേടി, സമഗ്രമായ ഒളിമ്പിക് അവതരണ റിപ്പോര്‍ട്ട് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വയാകോം 18 പാരാലിമ്പിക് ഗെയിംസ് പാരീസ് 2024-ന്റെ പ്രഖ്യാപനം നടത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like