‘ഹൈവേ മാന്‍ ഓഫ് ഇന്ത്യ’ എന്ന പേരിന് ഏറ്റവും അര്‍ഹനായ വ്യക്തിയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ദേശീയ പാത നിര്‍മാണത്തില്‍ റെക്കോഡ് നേട്ടമാണ് ഗഡ്കരിയുടെ നേതൃത്വത്തില്‍ കൈവരിക്കപ്പെട്ടിരിക്കുന്നത്. തായ്ലാന്‍ഡിലേക്ക് അന്താരാഷ്ട്ര ഹൈവേ നിര്‍മിക്കുന്നതിലേക്ക് എത്തിയിരിക്കുന്നു ഗഡ്കരിയുടെ ഭാവന.
എഫനോളില്‍ ഓടുന്ന വാഹനങ്ങള്‍ എന്നും ഗഡ്കരിയുടെ സ്വപ്ന പദ്ധതിയായിരുന്നു. കാര്‍ബണ്‍ എമിഷന്‍ പരമാവധി കുറയ്ക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടന്നപ്പോഴൊക്കെ എഥനോളിനെ ഡഗ്കരി ഉയര്‍ത്തിപ്പിടിച്ചു. പെട്രോളില്‍ 10% എഥനോള്‍ സംയോജിപ്പിക്കുന്ന എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ (ഇബിപി) സ്‌കീം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു.
എന്തുകൊണ്ട് എഥനോള്‍? | |
---|---|
പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദ്ദമായ ഇന്ധനമാണ് എഥനോള്‍. | |
ഓക്‌സിജന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇന്ധനത്തിന്റെ പൂര്‍ണ ജ്വലനത്തെ സഹായിക്കുന്നു. ഇതുമൂലം കാര്‍ബണ്‍ എമിഷന്‍ പരമാവധി കുറയുന്നു | |
ഒരു ലിറ്റര്‍ എഥനോളിന്റെ നിലവിലെ വില 6065 രൂപയാണ്. പെട്രോളിന്റെ നേര്‍ പകുതി വില. | |
പെട്രോളില്‍ 10% എഥനോള്‍ ചേര്‍ക്കുന്ന എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ (ഇബിപി) സ്‌കീം കേന്ദ്രം നടപ്പിലാക്കി വരുന്നു. | |
കരിമ്പ് നീരില്‍ നിന്നാണ് ഇന്ത്യയില്‍ പ്രധാനമായും എഥനോള്‍ നിര്‍മിക്കുന്നത്. കര്‍ഷകര്‍ക്കും നേട്ടമാണിത്. | |
ലോകത്ത് ഇന്ധനത്തിനായി ഏറ്റവുമധികം എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നത് യുഎസാണ്; ആഗോള ഉല്‍പ്പാദനത്തിന്റെ 55%. | |
ആഗോള ഉല്‍പ്പാദനത്തിന്റെ 3% എഥനോളാണ് ഇന്ത്യയുടെ നിലവിലെ സംഭാവന; അഞ്ചാം സ്ഥാനവും. |
എഥനോള്‍ സ്വപ്നം പൂവണിയുന്നു
ഇപ്പോള്‍ ഒരു പടി കൂടി കടന്ന് സമ്പൂര്‍ണ എഥനോള്‍ വാഹനങ്ങളെന്ന സ്വപ്നത്തിലേക്ക് അടുക്കുകയാണ് ഇന്ത്യ. ഉടന്‍ തന്നെ പൂര്‍ണമായും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ബജാജും ടിവിഎസും ഹീറോയും പൂര്‍ണമായും എഥനോളില്‍ ഓടുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് മാസത്തില്‍ ടൊയോട്ടയുടെ സമ്പൂര്‍ണ എഥനോള്‍ കാര്‍ താന്‍ ലോഞ്ച് ചെയ്യുമെന്നും ഗഡ്കരി അറിയിച്ചു. കാംറിയുടെ എഥനോള്‍ വേരിയന്റാണ് കമ്പനി പുറത്തിറക്കുക.
ഇവിയുടെ ഭാവി
അടുത്തിടെ താന്‍ മെഴ്സിഡസ് ബെന്‍സ് ചെയര്‍മാനെ കണ്ടിരുന്നെന്നും ഭാവിയില്‍ തങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാവും നിര്‍മിക്കുകയെന്ന് അദ്ദേഹം അറിയിച്ചെന്നും ഗഡ്കരി പറഞ്ഞു.

