Connect with us

Hi, what are you looking for?

News

റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ 25 വരെ നീട്ടി

ഇന്നലെ വരെ 79.79% മുന്‍ഗണനാ ഗുണഭോക്താക്കളുടെ അപ്‌ഡേഷന്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്

സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിംഗ് ഒക്ടോബര്‍ 25 വരെ നീട്ടി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. ഇന്നലെ വരെ 79.79% മുന്‍ഗണനാ ഗുണഭോക്താക്കളുടെ അപ്‌ഡേഷന്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ബാക്കിയുള്ള 20 ശതമാനത്തോളം അംഗങ്ങള്‍ക്ക് വിവിധ കാരണങ്ങളാല്‍ മസ്റ്ററിംഗില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

മഞ്ഞ, പിങ്ക് കാര്‍ഡംഗങ്ങള്‍ക്ക് മസ്റ്ററിംഗ് നടത്താനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ധാരാളം ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ളതിനാല്‍ സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശ്രീ.ഇ.കെ.വിജയന്‍ എം.എല്‍.എ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

മുന്‍ഗണനാകാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേര്‍ക്കും മസ്റ്ററിംഗില്‍ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. 19,84,134 AAY(മഞ്ഞ) കാര്‍ഡ് അംഗങ്ങളില്‍ 16,09,794 പേരും (81.13%) 1,33,92,566 PHH (പിങ്ക്) കാര്‍ഡ് അംഗങ്ങളില്‍ 1,06,59,651 പേരും (79.59%) മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയതായി മന്ത്രി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like