Connect with us

Hi, what are you looking for?

News

കഴിഞ്ഞവര്‍ഷം മോട്ടോര്‍ വാഹന വകുപ്പ് പെറ്റിയടിച്ചത് 527 കോടി രൂപ

മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയില്‍ കണ്ടെത്തുന്നതും എ.ഐ ക്യാമറ പിടികൂടുന്നതുമായ നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴ 90 ദിവസങ്ങള്‍ക്കുള്ളില്‍ അടയ്ക്കണമെന്നാണ് നിയമം

ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ ഒരുവര്‍ഷം കേരള മോട്ടോര്‍ വാഹന വകുപ്പ് രജിസ്റ്റര്‍ ചെയ്തത് 62,81,458 കേസുകള്‍. ഇതുമായി ബന്ധപ്പെട്ട് 526.99 കോടി രൂപയുടെ പിഴയിട്ടതായും നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതുവരെ പിഴയിനത്തില്‍ 123.33 കോടി രൂപയാണ് പിരിച്ചത്. മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയില്‍ കണ്ടെത്തുന്നതും എ.ഐ ക്യാമറ പിടികൂടുന്നതുമായ നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴ 90 ദിവസങ്ങള്‍ക്കുള്ളില്‍ അടയ്ക്കണമെന്നാണ് നിയമം. 60 ദിവസത്തിനുള്ളില്‍ വിര്‍ച്വല്‍ കോടതിയില്‍ പണമടച്ചില്ലെങ്കില്‍ കേസുകള്‍ സി.ജെ.എം കോടതിയിലേക്കു പോകും.

തന്റെ പേരില്‍ കേസ് ഉണ്ടെന്നു അറിയില്ല, മൊബൈലില്‍ സന്ദേശമെത്തിയിട്ടില്ല എന്നെല്ലാം പറഞ്ഞു പിഴയൊടുക്കുന്നതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനുമാകില്ല. വാഹനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സേവനങ്ങളും ഇതുമൂലം തടസപ്പെടാറുണ്ട്. നിങ്ങളുടെ പേരില്‍ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ കേസുണ്ടോയെന്ന് എങ്ങനെ പരിശോധിക്കും. https://echallan.parivahan.gov.in/index/accused-challan എന്ന ലിങ്കിലെത്തി വാഹന നമ്പര്‍ അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ എന്നിവ നല്‍കിയാല്‍ നിങ്ങളുടെ പേരില്‍ കേസുകളുണ്ടോ എന്നറിയാം.

ഗതാഗത നിയമ ലംഘനത്തില്‍ മുന്നില്‍ തലസ്ഥാനം, പിന്നില്‍ വയനാട് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് തിരുവനന്തപുരവും ഏറ്റവും പിന്നിലുള്ളത് വയനാടുമാണ്. തിരുവനന്തപുരത്ത് 11,21,876 നിയമലംഘനങ്ങളുടെ പേരില്‍ 88.69 കോടി രൂപ പിഴ ചുമത്തി. വയനാട് ജില്ലയിലാകട്ടെ 6,053 നിയമലംഘനങ്ങളുടെ പേരില്‍ 1.71 കോടി രൂപയാണ് പിഴ ചുമത്തിയത്. 6,28,291 നിയമലംഘനങ്ങളുടെ പേരില്‍ 56.54 കോടി രൂപ പിഴ ചുമത്തിയ എറണാകുളം ജില്ലയാണ് കൂട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like