എത്രശ്രമിച്ചിട്ടും ലാഭക്കണക്കുകള്‍ എഴുതിയിടാന്‍ ബിഎസ്എന്‍എലിനാകുന്നില്ല. ഇതിന്റെ ഭാഗമായി സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ച് 20,000ഓളം ജീവനക്കാരെ ഒഴിവാക്കാന്‍ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് നടപടികള്‍ എടുക്കുകയാണ്. ബി.എസ്.എന്‍.എല്‍ ജീവനക്കാരില്‍ മൂന്നിലൊന്നു പേരെ പിരിച്ചു വിടാനാണ് ഒരുങ്ങുന്നത്. ഇതിന് ധനമന്ത്രാലയത്തിന്റെ അനുമതി തേടി.
ബി.എസ്.എന്‍.എല്ലിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തി സ്വകാര്യ ടെലികോം കമ്പനികളുമായി മത്സരിക്കാനും പിടിച്ചു നില്‍ക്കാനുമുള്ള ശ്രമം ഒരു വശത്ത് നടക്കുമ്പോള്‍ തന്നെയാണ് രണ്ടാം ഘട്ട വി.ആര്‍.എസിന് വേണ്ടിയുള്ള നീക്കം നടക്കുന്നത്. ശമ്പളാനുകൂല്യങ്ങള്‍ക്കായി മൊത്തവരുമാനത്തിന്റെ 35 ശതമാനത്തോളം വകയിരുത്തേണ്ട അവസ്ഥയാണ് ഇപ്പോള്‍. വി.ആര്‍.എസ് നടപ്പാക്കിയാല്‍ പ്രതിവര്‍ഷം 5,000 കോടിയോളം രൂപ ലാഭിക്കാന്‍ സാധിക്കും എന്നാണ് പറയപ്പെടുന്നത്. നിലവില്‍ ഈയിനത്തില്‍ വേണ്ടത് 7,500 കോടിരൂപയാണ്.
ഒന്നാം വി.ആര്‍.എസില്‍ 40,000ല്‍പരം ?ജീവനക്കാരാണ് പിരിഞ്ഞു പോയത്. ധനമന്ത്രാലയത്തില്‍ നിന്ന് 15,000 കോടി രൂപ കിട്ടിയിട്ടു വേണം വി.ആര്‍.എസ് നടപ്പാക്കാന്‍. ജീവനക്കാരുടെ എണ്ണം കുറക്കുന്നത് കടബാധ്യത കുറച്ച് പ്രവര്‍ത്തന മേന്മയില്‍ കേന്ദ്രീകരിക്കാന്‍ സ്ഥാപനത്തെ സഹായിക്കുമെന്നാണ് ധനമന്ത്രാലയ?ത്തെ അറിയിച്ചിട്ടുള്ളത്.

