Connect with us

Hi, what are you looking for?

News

കാംപ കോള യുഎഇ വിപണിയിലെത്തിച്ച് റിലയന്‍സ്

ഇന്ത്യന്‍ പാനീയ വ്യവസായത്തെ തകിടം മറിച്ച കാംപ കോള, ഈ മേഖലയിലെ മുന്‍നിര എഫ്&ബി ഗ്രൂപ്പായ അഗ്തിയ ഗ്രൂപ്പുമായി സഹകരിച്ചാണ് യുഎഇയില്‍ കാംപ കോള പുറത്തിറക്കുന്നത്

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എഫ്എംസിജി വിഭാഗമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ്, ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ സോഴ്സിംഗ് ഇവന്റായ ഗള്‍ഫ് ഫൂഡില്‍ വെച്ച് തങ്ങളുടെ ശീതള പാനീയ ബ്രാന്‍ഡായ കാംപ കോള യുഎഇയില്‍ പുറത്തിറക്കുന്നതായി അറിയിച്ചു.

ഇന്ത്യന്‍ പാനീയ വ്യവസായത്തെ തകിടം മറിച്ച കാംപ കോള, ഈ മേഖലയിലെ മുന്‍നിര എഫ്&ബി ഗ്രൂപ്പായ അഗ്തിയ ഗ്രൂപ്പുമായി സഹകരിച്ചാണ് യുഎഇയില്‍ കാംപ കോള പുറത്തിറക്കുന്നത്.

‘ഈ അരങ്ങേറ്റം റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്കുള്ള ആദ്യ പ്രവേശനത്തെ അടയാളപ്പെടുത്തുന്നു, കൂടാതെ ഈ മേഖലയോടുള്ള തങ്ങളുടെ ദീര്‍ഘകാല പ്രതിബദ്ധതയെ ഇത് ഉറപ്പിക്കുന്നു,’ എന്ന് പ്രസ്താവനയില്‍ പറയുന്നു.

റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് (ആര്‍സിപിഎല്‍) 2022-ല്‍ കാംപ കോള ഏറ്റെടുത്തതിന് ശേഷം ശീതള പാനീയ വിപണിയിലേക്ക് പ്രവേശിക്കുകയും പിന്നീട് 2023-ല്‍ ഇത് വീണ്ടും അവതരിപ്പിക്കുകയും ചെയ്തു.

’50 വര്‍ഷത്തിലേറെ പഴക്കമുള്ള പാരമ്പര്യമുള്ള ഇന്ത്യന്‍ ബ്രാന്‍ഡായ കാംപയുമായി യുഎഇ വിപണിയിലേക്ക് പ്രവേശിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഞങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുന്നത് ഈ മേഖലയില്‍ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്ക് വലിയ സാധ്യത കാണുന്നതിനാലാണ്. താങ്ങാനാവുന്ന വിലയില്‍ നൂതനവും ആഗോള നിലവാരമുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു ട്രാക്ക് റെക്കോര്‍ഡ് ഉണ്ട്.’ ആര്‍സിപിഎല്‍ സിഒഒ കേതന്‍ മോഡി അഭിപ്രായപ്പെട്ടു.

കാംപ കോളയുടെ ലോഞ്ച് യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ഗൃഹാതുരത്വം ഉണര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് ഫൂഡില്‍ 2025 ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് നടക്കുന്നത്.

അബുദാബി ആസ്ഥാനമായി പ്രാദേശികമായി ലിസ്റ്റ് ചെയ്ത എഫ്&ബി കമ്പനിയാണ് അഗ്തിയ ഗ്രൂപ്പ് പിജെഎസ്സി. അബുദാബിയിലെ ഏറ്റവും വലിയ ഹോള്‍ഡിംഗ് കമ്പനികളിലൊന്നായ എഡിക്യുവിന്റെ ഭാഗമാണ് അഗ്തിയ ഗ്രൂപ്പ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like