അരുണി ഫൗണ്ടേഷനും പ്രോഫിറ്റ് ബിസിനസ് മാസികയും അരുണ്‍ അസോസിയേറ്റ്സും ചേര്‍ന്ന് വനിതാ ദിനത്തിന്റെ ഭാഗമായി പാലക്കാട് ലുലു മാളില്‍ ‘ഫൗണ്ട്ഹെര്‍സ്’ 2025′ സംഘടിപ്പിച്ചു. വനിതാ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിനും പാലക്കാട്ടെ ചെറുകിട വനിതാ സംരംഭകര ആദരിക്കുന്നതിനുമായി സംഘടിപ്പിച്ച ചടങ്ങ് പാലക്കാട് എം പി വി കെ ശ്രീകണ്ഠനാണ് ഉദ്ഘാടനം ചെയ്തത്. സംരംഭകത്വത്തില്‍ പുതിയ പാത വെട്ടിത്തുറന്ന, പാലക്കാട് നിന്നുള്ള 13 തിളങ്ങുന്ന വനിതാ സംരംഭകരെ ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ എം പി വി കെ ശ്രീകണ്ഠന് സമ്മാനിച്ചു.
ചെറുകിട സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതിനായി വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ നയിച്ച പാനല്‍ ചര്‍ച്ചകളും ‘ഫൗണ്ട്ഹെര്‍സ്’ 2025-നോട് അനുബന്ധിച്ച് നടന്നു.
ആഗോള തലത്തില്‍ ചെറുകിട വ്യവസായങ്ങളുടെ പുരോഗതി, വനിതകള്‍ക്കായി കാര്യക്ഷമമായ സാമ്പത്തിക തന്ത്രങ്ങള്‍, സാമൂഹ്യ മാധ്യമങ്ങളുടെയും ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിംഗിന്റെയും കരുത്ത് തുടങ്ങിയ വിഷയങ്ങളിലാണ് പാനല്‍ ചര്‍ച്ചകള്‍ നടന്നത്.
പാലക്കാട് മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ഡോ. പി ശിവദാസന്‍, അധ്യാപികയും സാമൂഹ്യ പ്രവര്‍ത്തകയുമായ തുളസി ശ്രീകണ്ഠന്, പി എം എ എക്സിക്യൂട്ടീവ് മെമ്പര്‍ നന്ദിത പരിതോഷ്, അരുണി ഫൗണ്ടേഷന് ട്രസ്റ്റി ഉഷ ഷോഭ്, പ്രോഫിറ്റ് എം ഡി രാജശ്രീ വര്‍മ, അരുണ്‍ അസോസിയേറ്റ്സ് സ്ഥാപക രേഖ മേനോന് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
അരുണി ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി ഉഷ ഷോബ് സ്വാഗതവും പ്രോഫിറ്റ് സിഇഒ ദിപിന് ദാമോദരന്‍ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ വനിതാ സംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടന്നു. പാലക്കാട് ലുലു മാളാണ് പരിപാടിക്ക് ആതിഥ്യമേകിയത്.
List of awardees
- Alamelu Subramanian
- Nandita Paritosh
- Anitha Hebbar
- Mridula Sunil
- Vinitha Joseph
- Shyma Dinesh
- Renjitha Praveen
- Smitha A.B.
- Bindu Satheesh
- Ratheeshma
- Padmaja
- Sati Devi
- T.M.Usha

