Connect with us

Hi, what are you looking for?

Economy & Policy

ഏത് രാജ്യത്തിന്റേതാണ് ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്?

192 ആഗോള ഡെസ്റ്റിനേഷനുകളിലേക്ക് വിസ ഫ്രീ എന്‍ട്രിയുള്ള പാസ്പോര്‍ട്ടാണ് സിംഗപ്പൂരിന്റേത്

ഏത് രാജ്യത്തിന്റെ പാസ്പോര്‍ട്ടിനാണ് ലോകത്ത് ഏറ്റവുമധികം സ്വാധീനമുള്ളതെന്ന് അറിയാമോ? നേരത്തെ ജപ്പാനായിരുന്നു പാസ്പോര്‍ട്ടിലെ രാജാവ്. എന്നാല്‍ ഇപ്പോള്‍ ലോകത്തെ ഏറ്റവും പവര്‍ഫുള്‍ പാസ്പോര്‍ട്ട് സിംഗപ്പൂരിന്റേതാണ്. 192 ആഗോള ഡെസ്റ്റിനേഷനുകളിലേക്ക് വിസ ഫ്രീ എന്‍ട്രിയുള്ള പാസ്പോര്‍ട്ടാണ് സിംഗപ്പൂരിന്റേത്.

ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സിന്റെ ഏറ്റവും പുതിയ സര്‍വേ അനുസരിച്ചാണിത്. ജപ്പാന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയാണ് ഹെന്‍ലി. തുടര്‍ച്ചയായി അഞ്ച് വര്‍ഷം ജപ്പാനായിരുന്നു ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ജര്‍മനിയും ഇറ്റലിയും സ്പെയിനുമാണ് ഒരുമിച്ചെത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like