Connect with us

Hi, what are you looking for?

Auto

ഹോണ്ട ഇന്ത്യ വിറ്റത് 43,84,559 യൂണിറ്റുകള്‍

2023 ഡിസംബറില്‍ മാത്രം 3,17,123 യൂണിറ്റുകള്‍ വിറ്റു

വില്‍പ്പനയില്‍ മികച്ച നേട്ടം കുറിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. 2023 കലണ്ടര്‍ വര്‍ഷം 43,84,559 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. 2023 ഡിസംബറില്‍ മാത്രം 3,17,123 യൂണിറ്റുകള്‍ വിറ്റു. ഇതില്‍ 2,86,101 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പനയും, 31,022 യൂണിറ്റ് കയറ്റുമതിയും ഉള്‍പ്പെടും. ഈ മാസത്തെ ആഭ്യന്തര വില്‍പ്പന 2022 ഡിസംബറിനേക്കാള്‍ 23% വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍, കയറ്റുമതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 82% വര്‍ധിച്ചു.

ആക്ടീവ എച്ച്-സ്മാര്‍ട്ട്, ഷൈന്‍ 100, പുതിയ എസ്പി160, ഡിയോ 125 മോഡലുകള്‍ പോയ വര്‍ഷം ഹോണ്ട വിപണിയിലിറക്കി. റെഡ് വിങ്, ബിഗ് വിങ് ബിസിനസുകളിലായി ആക്ടീവ ലിമിറ്റഡ് എഡിഷന്‍ ഉള്‍പ്പെടെ നിരവധി സ്‌പെഷ്യല്‍ പതിപ്പുകളും, ഒബിഡി-2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിരവധി മോഡലുകളും 2023ല്‍ വിപണിയില്‍ അവതരിപ്പിച്ചു. 25ലേറെ നഗരങ്ങളില്‍ പുതിയ ബിഗ് വിങ് ഷോറൂമുകള്‍ തുറന്നു. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ പ്രസിഡന്റ്, സിഇഒ, എംഡി ചുമതലകളിലേക്ക് സുത്സുമു ഒട്ടാനി നിയോഗിക്കപ്പെട്ടതും പോയ വര്‍ഷമാണ്.

ആക്ടീവ ഉടമസ്ഥരുടെ എണ്ണം 2 കോടി കവിഞ്ഞ് ചരിത്ര നേട്ടത്തിലെത്തിയതും, ഇരുചക്ര വാഹന വിപണിയില്‍ പുതിയ അധ്യായംകുറിച്ച ഹോണ്ടയുടെ എക്സ്റ്റന്‍ഡഡ് വാറന്റി പ്ലസ് പ്രോഗ്രാം അവതരിപ്പിക്കപ്പെട്ടതും 2023ലെ നേട്ടങ്ങളായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like