കിയയുടെ ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവി ഇവി 9 ന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായതിന്റെ ചിത്രങ്ങള്‍ പുറത്ത്.കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഇവി 9 കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡല്‍ 2023 മാര്‍ച്ചില്‍ രാജ്യാന്തര വിപണിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.ഇലക്ട്രിക് എംപിവി ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇന്ത്യന്‍ വിപണിയിലെ വിഹിതം 10 ശതമാനത്തില്‍ എത്തിക്കുന്നതിനായുള്ള കിയ 2.0 സ്ട്രാറ്റജി പ്രകാരമാണ് ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ എത്തുന്നത്.
കാഴ്ചയിലും പ്രവര്‍ത്തന ക്ഷമതയിലും ഏറെ പ്രത്യേകതകളുള്ള വാഹനമാണ് എസ്‌യുവി ഇവി 9 .വെര്‍ട്ടിക്കല്‍ ആകൃതിയിലുള്ള ഹെഡ്ലാംപ് കണക്റ്റില്‍ എഇല്‍ഇഡി ലാംപ്, ഡേടൈം റണ്ണിങ് ലാംപ്, വ്യത്യസ്ത രൂപമുള്ള ടെയില്‍ ലാംപ് എന്നിവ വാഹനത്തിലുണ്ട്. ആഡംബര സൗകര്യങ്ങളുള്ള ഇന്റീരിയറാണ് വാഹനത്തിന്.മൂന്നു നിര സീറ്റുകളുള്ള വാഹനത്തിന് വ്യത്യസ്ത സീറ്റ് ലേഔട്ട് കോണ്‍ഫിഗറേഷനുണ്ടാകും. റീ ജനറേറ്റീവ് ബ്രേക്കിങ്ങ് പാഡില്‍ ഷിഫ്റ്റേഴ്സ് തുടങ്ങി സവിശേഷതകള്‍ നിരവധിയാണ്.
ഇലക്ട്രിക് എസ്‌യുവി ഇവി 9 വിപണയിലെത്തിച്ച ശേഷം, മാസ് മാര്‍ക്കറ്റ് ലക്ഷ്യമായി കിയ ചെറു ഇവിയും പുറത്തിറക്കും. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 24 മിനിറ്റില്‍ പത്ത് ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് കയറും. പതിനഞ്ച് മിനിറ്റില്‍ 248 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് സംഭരിക്കാനുള്ള ശേഷി വാഹനത്തിന്റെ ബാറ്ററിക്കുണ്ട്.

