നിരത്തിലെ വമ്പനാകാന്‍ അടിമുടി മാറ്റങ്ങളോടെ മാരുതി സുസുക്കി സ്വിഫ്റ്റ് മെയ് ഒന്‍പതിന് പുറത്തിറങ്ങും.3,860 എംഎം നീളവും 1,695 എംഎം വീതിയും 1,500 എംഎം ഉയരവുമുള്ള പുതിയ സ്വിഫ്റ്റിന്റെ വീല്‍ ബേസ് 2,450എംഎം ആണ്. നിലവിലെ മോഡലിനെ അപേക്ഷിച്ച് 15എംഎം നീളവും 30 എംഎം ഉയരവും കൂടുതലാണെങ്കില്‍ വീതി 40എംഎം കുറഞ്ഞിരിക്കുകയാണ്.
ആറ് എയര്‍ ബാഗുകളും ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റും സ്റ്റാന്‍ഡേഡ് സുരക്ഷയായി പുതിയ സ്വിഫ്റ്റിന്റെ എല്ലാ മോഡലുകളിലുമുണ്ടാവും. നിലവിലെ സ്വിഫ്റ്റില്‍ ഇരട്ട എര്‍ബാഗുകളാണുള്ളത്. ബോണറ്റിലും ബംപറിലും മാറ്റങ്ങളുണ്ട്. സില്‍വര്‍ ഫിനിഷോടു കൂടിയ ഗ്രില്ലും റീ ഡിസൈന്‍ ചെയ്തിരിക്കുന്നു. ഡോര്‍ ഹാന്‍ഡിലുകള്‍ പഴയതുപോലെ താഴേക്കിറക്കിയിട്ടുണ്ട്. ഇതോടെ പിന്നിലെ വിന്‍ഡോയിലെ ചില്ലു ഭാഗത്തിന്റെ വലിപ്പം കൂടിയിട്ടുണ്ട്. പിന്നിലെ ബംപറിലും മാറ്റങ്ങളുണ്ട്.
വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പിന്നില്‍ എസി വെന്റുകള്‍, എല്‍ഇഡി ഫോഗ് ലാംപ്, 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ എന്നീ സൗകര്യങ്ങള്‍ പുതിയ സ്വിഫ്റ്റിലുണ്ട്.ബലേനോ, ഫ്രോങ്സ്, ബ്രെസ തുടങ്ങിയ മോഡലുകളിലെ ഇന്റീരിയറുമായാണ് ഇന്റീരിയറിനു സാമ്യം. ARAI അംഗീകരിച്ച ഇന്ധനക്ഷമത 25.72 കി.മീ. നിലവിലെ സ്വിഫ്റ്റിനേക്കാള്‍ ഇന്ധനക്ഷമതയില്‍ മൂന്നു കി.മീ കൂടുതലാണിത്. ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസ്, ടാറ്റ തിയാഗോ, സിട്രോണ്‍ സി3 എന്നിവയാണ് മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പ്രധാന എതിരാളികള്‍.നാലാം തലമുറ സ്വിഫ്റ്റിന്റെ പുതു മോഡലിനെ 11,000 രൂപ മുടക്കി ഓണ്‍ലൈനായോ ഡീലര്‍ഷിപ്പുകളില്‍ നേരിട്ടെത്തിയോ ബുക്കു ചെയ്യാം.

