ഐഷര്‍ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ ഭാഗമായ, മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് തമിഴ്‌നാട്ടില്‍ 3000 കോടി നിക്ഷേപിക്കുന്നു. എട്ട് വര്‍ഷത്തിനിടെയാണ് 3,000 കോടി രൂപയുടെ നിക്ഷേപം പദ്ധതിയിട്ടിരിക്കുന്നത്.
പുതിയ മോഡലുകള്‍ വികസിപ്പിക്കുന്നതിനായിരിക്കും ഇത് വിനിയോഗിക്കുക. നിക്ഷേപത്തിന്റെ ഭാഗമായി പ്രത്യക്ഷമായും പരോക്ഷമായും 2,000 തൊഴിലവസരങ്ങളും തമിഴ്നാട്ടില്‍ സൃഷ്ടിക്കപ്പെടും. ഇവി മോഡലുകളുടെ വികസനത്തിനും കമ്പനി പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. ഇലക്ട്രിക് കാര്‍ കമ്പനിയായ വിന്‍ഫാസ്റ്റ് 16000 കോടിരൂപയാണ് തമിഴ്നാട്ടില്‍ നിക്ഷേപിക്കുന്നത്.

