ഏഥറിന്റെ പുതിയ വൈദ്യുത സ്‌കൂട്ടര്‍ മോഡലായ റിസ്തയുടെ ആദ്യ ബാച്ച് പുറത്തിറങ്ങി. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ഫാക്ടറിയിലാണ് 1.10 ലക്ഷം രൂപ വില വരുന്ന ഏഥര്‍ റിസ്ത നിര്‍മിക്കുന്നത്.മൂന്നു വകഭേദങ്ങളില്‍ ഏഴു നിറങ്ങളില്‍ റിസ്ത എത്തും. ഏഥര്‍ സഹസ്ഥാപകന്‍ തരുണ്‍ മേത്തയാണ് തന്റെ എക്സ് അക്കൗണ്ടില്‍ റിസ്തയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.
2013ല്‍ സ്ഥാപിതമായ ഏഥര്‍ എനര്‍ജി അതിവേഗത്തിലാണ് ഇന്ത്യന്‍ വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ സ്വാധീനം നേടിയത്. ഏഥര്‍ 450എസ്, ഏഥര്‍എക്സ്, ഏഥര്‍ അപെക്സ് തുടങ്ങിയ മോഡലുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു. സ്പോര്‍ടി മോഡലുകളില്‍ നിന്നും വ്യത്യസ്തമായി വീതിയേറിയ സീറ്റും ബോക്സി ഡിസൈനുമായി എത്തുന്ന റിസ്തയുടെ ലക്ഷ്യം ഫാമിലി യാത്രകള്‍ സുഖകരമാക്കുക എന്നതാണ്.
സീറ്റിന്റെ ഉയരം 780എംഎം. ഗ്രൗണ്ട് ക്ലിയറന്‍സ് 165എംഎം. കൂടുതല്‍ മെലിഞ്ഞ ഏഥര്‍ 450എക്സിനെ അപേക്ഷിച്ച് 8 കിലോഗ്രാം മാത്രം കൂടുതലേ റിസ്തക്കുള്ളൂ(119കിഗ്രാം). എസ്, സെഡ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളാണ് റിസ്തക്കുള്ളത്. എസില്‍ 2.9kWh ബാറ്ററി പാക്ക് മാത്രമാണെങ്കില്‍ Z മോഡലില്‍ 2.9kWh, 3.7kWh ബാറ്ററികള്‍ ലഭ്യമാണ്. 2.9kWh പാക്കില്‍ 105 കിമിയും 3.7kWh ബാറ്ററി പാക്കില്‍ 125 കിമിയുമാണ് ഏഥര്‍ വാഗ്ദാനം ചെയ്യുന്ന റേഞ്ച്. പരമാവധി വേഗത മണിക്കൂറില്‍ 80 കിമി ആണ്.
34 ലീറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ്. മുന്നിലെ 22 ലീറ്ററിന്റെ സ്റ്റോറേജ് കൂടി ചേര്‍ക്കുമ്പോള്‍ ഇത് 56 ലീറ്ററാവും. സീറ്റിനടിയിലെ മള്‍ട്ടി പര്‍പസ് ചാര്‍ജര്‍ ഉപയോഗിച്ച് മറ്റ് ഉപകരണങ്ങളും ചാര്‍ജു ചെയ്യാനാവും. ഏഥര്‍ 450എസിലേതിനു സമാനമായ ഡീപ് വ്യൂ എല്‍സിഡി ഡാഷ് തന്നെയാണ് റിസ്ത എസിലുമുള്ളത്. ഉയര്‍ന്ന വകഭേദമായ ദ ല്‍ 450എക്സിലെ ടിഎഫ്ടി ഡാഷ് നല്‍കിയിരിക്കുന്നു.കൂടുതല്‍ ആളുകളിലേക്ക് എത്തുക എന്നതാണ് പ്രതീക്ഷ.

